നടിയെ ആക്രമിച്ച സംഭവം കേരളത്തില്‍ ഗുണ്ടാരാജ് ഉള്ളതിന്റെ തെളിവ്: കുമ്മനം
Published: 18th February 2017 02:41 PM |
Last Updated: 18th February 2017 02:49 PM | A+A A- |
കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം കേരളത്തില്‍ ഗുണ്ടാരാജ് നിലനില്‍ക്കുന്നതിന്റെ തെളിവായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കഴിഞ്ഞ ഏഴുമാസത്തിനിടയ്ക്ക് വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ 600 എഫ്‌ഐആറുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തത്. ഒരു കേസിലും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞട്ടില്ല. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കുമ്മനം ആരോപിച്ചു.