ആവശ്യങ്ങള്‍ അംഗീകരിച്ചു, ആറളം ഫാമിലെ തൊഴിലാളി സമരം പിന്‍വലിച്ചു

തൊഴിലാളികള്‍ ഉയര്‍ത്തിയ ദീര്‍ഘകാല ആവശ്യങ്ങള്‍ അതാത് സമയങ്ങളില്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു
ആവശ്യങ്ങള്‍ അംഗീകരിച്ചു, ആറളം ഫാമിലെ തൊഴിലാളി സമരം പിന്‍വലിച്ചു

രണ്ടു മാസമായി ശമ്പളം മുടങ്ങിക്കിന്ന ആറളം ഫാമില്‍ സംയുക്ത  സമര സമിതി നടത്തിവന്ന ഉപരോധസമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് സമരം പിന്‍വ വലിച്ചത്. സംയുക്ത തൊഴിലാളി യൂണിസന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്.  

തൊഴിലാളികള്‍ ഉയര്‍ത്തിയ ദീര്‍ഘകാല ആവശ്യങ്ങള്‍ അതാത് സമയങ്ങളില്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തെ ശമ്പളക്കുടിശ്ശിക ഈ മാസം 23നുള്ളില്‍ അനുവദിക്കും. ഫാമിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഫാമിലെ കശുവണ്ടി സംഭരണം നടത്തും എന്ന ധാരണയില്‍ കാപെക്‌സ് 1.60 കോടി രൂപ ഫാമിന് നല്‍കാമെന്നും ധാരണയായിട്ടുണ്ട്. 

നേരത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍  പരിഗണിക്കണമെന്നും സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടനാ നേതാക്കള്‍  മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടണമെന്നു മുഖ്യമന്ത്രി സംഘടനാ നേതാക്കള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com