ജിഷ്ണുവിന്റെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തല്‍

പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തല്‍ പുറത്തായി.

പാലക്കാട്: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തല്‍ പുറത്തായി. ജിഷ്ണു മരിച്ചു കിടന്നിരുന്ന കുളിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടതായാണ് സഹപാഠി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇത്തരത്തിലൊരു സംഭവത്തെപ്പറ്റി പറയുന്നില്ല. മാത്രമല്ല പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ തള്ളുകയും ചെയ്തു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ കോളജ് മേധാവി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com