പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടി പ്രതി 

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ത്തുചട്ടങ്ങള്‍ ലംഘിച്ച് ഭൂമി സ്വകാര്യകമ്പനിക്ക് നല്‍കിയെന്നാണ് ആരോപണംപ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വിഎസ് 
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടി പ്രതി 

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ത്തു. ലോകായുക്തയുടെ പരിഗണനയിലുള്ള കേസായാതിനാലും വിജിലന്‍സിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ തള്ളിയാണ് നിയമോപദേശം. ചട്ടങ്ങള്‍ ലംഘിച്ച് 
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫഌറ്റ് നിര്‍മ്മാണത്തിന് കൈമാറിയെന്നാണ് ആരോപണം. വിഎസ് അച്.ുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഉമ്മന്‍ ചാണ്ടി, ഭരത് ഭൂഷന്‍, സ്വകാര്യകമ്പനി ഉടമ എന്നിവരെ പ്രതിയാക്കണമെന്നതായിരുന്നു ആവശ്യം.  കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയില്‍ നിന്നും വിമര്‍ശനമേറ്റ സാഹചര്യത്തിലാണ് വിജിലന്‍സ് നിയമോപദേശകരോട് അഭിപ്രായം ആരാഞ്ഞത്. കേസ് രജിസ്റ്റ!ര്‍ ചെയ്യുന്നതില്‍ നിയമതടസ്സമില്ലെന്നാണ് നിയമോപദേശകര്‍ കൂട്ടായി തീരുമാനിച്ച് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വൈകാതെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com