കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക

Published: 20th February 2017 05:17 PM  |  

Last Updated: 20th February 2017 05:17 PM  |   A+A-   |  

ManekaGandhi

ദില്ലി: സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണ്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറിയെന്നും മേനക പറഞ്ഞു.