സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി,  2010 ഗുണ്ടകളുടെ പട്ടിക  തയ്യാറാക്കി

ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി - പട്ടികയില്‍ 2010 ഗുണ്ടകള്‍ - 30 ദിവസത്തിനകം നടപടി സ്വീകരിച്ച് പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി
CS43429132JPG
CS43429132JPG

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഗുണ്ടാവേട്ട ആരംഭിച്ചു. സജീവമായ ക്വട്ടേഷന്‍ സംഘങ്ങളുടെ പട്ടികയാണ് ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയത്്. പട്ടിക റെയ്ഞ്ച് ഐജിമാര്‍ക്ക് കൈമാറി. 30 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സജീവമായി ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തിയ 2010പേരുടെ പട്ടികയാണ് ഇന്റജിന്‍സ് തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ കൂടുതല്‍ പേരും തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. കുറേ നാളുകളായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്റലിജന്‍സ് നിരീക്ഷിച്ചുവരുകയായിരുന്നു. കൊലപാതകം, പിടിച്ചുപറി, തട്ടികൊണ്ടുപോകല്‍, ബലാല്‍സംഗം, ബ്ലെയ്ഡ് സംഘങ്ങള്‍, കഞ്ചാവ് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്തര്‍സംസ്ഥാന ബന്ധമുള്ള കൊടുംകുറ്റവാളികളും പട്ടികയിലുണ്ട്. ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ പട്ടികയനുസരിച്ചുള്ള അറസ്റ്റും ഗുണ്ടാവിരുദ്ധമനിയമപ്രകാരമുള്ള നടപടികളുണ്ടാകണമെന്നാണ് ഐജിമാര്‍ക്കും എസ്പിമാര്‍ക്കുമുള്ള നിര്‍ദ്ദേശം. കാപ്പനിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടും കളക്ടര്‍മാര്‍ നടപടിയടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തില്‍ നടപടിസ്വീകരിക്കാന്‍ കളക്ടമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. 30 ദിവസത്തിനുശേഷം ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറും. ഇതിനുശേഷം ഉന്നതഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേരും. കൊച്ചിയില്‍ സിപിഎം നേതാവിന്റെ സഹായത്തോടെ ക്വട്ടേഷന്‍ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിന് ശേഷമാണ്  ഒരു എസ്പിയുടെ നേതൃത്വത്തില്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന് നേതൃത്വം നല്‍കിയത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികമല്ലാത്ത സാഹടര്യത്തിലാണ് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിനെ മേല്‍നോട്ടത്തിന് മുഖ്യമന്ത്രി ചുമതലയേല്‍പ്പിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com