നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2017 05:34 PM |
Last Updated: 21st February 2017 05:34 PM | A+A A- |

AN-RADHAKRISHNAN-658x426
കല്‍പ്പറ്റ: നടിയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ബിനീഷ് കോടിയേരിയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാമേഖലയിലെ മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നയാളാണ് ബിനീഷ് കോടിയേരി. ബിനീഷ് കോടിയേരിയ്ക്ക് പങ്കുള്ളതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ സംഭവം നിസാരവത്കരിക്കുന്നത്. മകനെ രക്ഷപ്പെടുത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സഹായനായി നോക്കിനില്‍ക്കുന്നതും ബിനീഷ് കോടിയേരിയ്ക്ക് പങ്കുള്ളതുകൊണ്ടാണ് എന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.