23ന് തൃശൂരില്‍ ഹര്‍ത്താല്‍
Published: 21st February 2017 12:22 PM |
Last Updated: 23rd February 2017 10:54 AM | A+A A- |

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്തുന്ന അധികൃതരുടെ നിലപാടിന് എതിരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശനപരിഹാരമായില്ലെങ്കില്‍ 26ന് ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ വീട്ടുപടിക്കല്‍ ഉപവാസം നടത്തുമെന്നുംകോര്‍ഡിനേഷന്‍ കമ്മറ്റി വ്യക്തമാക്കി. 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്സവങ്ങള്‍ ചടങ്ങായി നടത്താനാണ് പരിപാടി