ആശിഖ് അബുവിന് വിമര്‍ശനവുമായി പ്രതാപ് ജോസഫ്

ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലൻസും അധികാരവാഞ്ഛയും മറ്റ്‌ എവിടെയും ഞാൻ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക്‌ ആബു മാപ്പുപറയാൻ തയ്യാറാവുകയാണെങ്കിൽ ഈ പറഞ്ഞതിൽ ഒരു ശതമാനം ആത്മാർത്ഥതയുണ്
PRATAP_JOSESPH
PRATAP_JOSESPH

സ്ത്രീവിരുദ്ധതയ്‌ക്കെതിരേ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഇടപെടലുകള്‍ നടത്തുന്ന പ്രമുഖ സംവിധായകന്‍ ആശിഖ് അബുവിനെതിരേ ഛായാഗ്രഹനും സംവിധായകനുമായ പ്രതാപ് ജോസഫ്. എറണാകുളം മഹാരാജാസ് കോളെജില്‍ ആശിഖ് അബു യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ നേതാവും ആയിരിക്കുന്ന സമയത്ത് കോളേജിലും ഹോസ്റ്റലിലുമായി രണ്ട് വര്‍ഷക്കാലം ജീവിക്കുകയും എസ്എഫ്‌ഐക്കാരുടെ മര്‍ദ്ധനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണ് താനെന്ന് പ്രതാപ് ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'


ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലന്‍സും അധികാരവാഞ്ഛയും മറ്റ് എവിടെയും ഞാന്‍ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക് ആബു മാപ്പുപറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഈ പറഞ്ഞതില്‍ ഒരു ശതമാനം ആത്മാര്‍ത്ഥതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കാം. 
നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിനിമാ പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത് സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കണമെന്ന് ആശിഖ് അബു പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com