കൃഷ്ണദാസിന്റെ ജാമ്യം നീട്ടി; പ്രേരണാകുറ്റം നിലനില്‍ക്കില്ല

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം മറ്റന്നാള്‍ വരെ നീട്ടി -മുന്‍കൂര്‍ജാമ്യാപേക്ഷമറ്റന്നാള്‍ പരിഗണിക്കും 
trustee_(1)
trustee_(1)

കൊച്ചി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം മറ്റന്നാള്‍ വരെ നീട്ടി. അതേസമയം കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. കേസില്‍ ആത്മഹത്യ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ജിഷ്ണു സര്‍വകലാശാലയ്ക്ക് അയച്ച പരാതിയുടെ പകര്‍പ്പും ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടും. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു  കോടതിയുടെ നിരീക്ഷണം. കോളജിലെ പ്രശ്‌ന പരിഹാരത്തിന്  കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ചപറ്റിയെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com