നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനാണെന്നു പറഞ്ഞ നടിയെ ചോദ്യം ചെയ്യണമെന്ന് പി.സി. ജോര്‍ജ്ജ്

സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളെത്തുടര്‍ന്നാണ് ഈ സംഭവം അരങ്ങേറിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനാണെന്നു പറഞ്ഞ നടിയെ ചോദ്യം ചെയ്യണമെന്ന് പി.സി. ജോര്‍ജ്ജ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവം ക്വട്ടേഷനാണെന്നു പറഞ്ഞ നടിയ്ക്ക് ഇതിനു പിന്നില്‍ ആരാണെന്ന് അറിയാമെന്നും ആ നടിയെ ചോദ്യം ചെയ്യണമെന്നും പി.സി. ജോര്‍ജ്ജ് തിരുവനന്തപുരത്ത് പറഞ്ഞു.
സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളെത്തുടര്‍ന്നാണ് ഈ സംഭവം അരങ്ങേറിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അറിയുന്ന പ്രമുഖ നടിയാണ് സംഭവം ക്വട്ടേഷനാണെന്ന് പറഞ്ഞത്. ഒരു സംശയവും വേണ്ട, അവര്‍ക്ക് ഇക്കാര്യങ്ങളൊക്കെ അറിയാം. അവരെ ചോദ്യം ചെയ്യണം.
ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതാണ് ആ കുടുംബം തകര്‍ത്തതെന്നും പി.സി. ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com