പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന

നടിയെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. കോടതിയില്‍ കീഴടങ്ങുംമുമ്പ് പ്രതികളെ പിടികൂടാനാണ് പോലീസിന്റെ നീക്കം.
പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. കോടതിയില്‍ കീഴടങ്ങുംമുമ്പ് പ്രതികളെ പിടികൂടാനാണ് പോലീസിന്റെ നീക്കം. അതുകൊണ്ട് എറണാകുളം, ആലുവ, പെരുമ്പാവൂര്‍ കോടതികള്‍ പോലീസ് നിരീക്ഷണത്തിലാണ്.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യത പോലീസ് കാണുന്നത്. സര്‍ക്കാര്‍ നിലപാട് അറിയുന്നതിനുവേണ്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com