സിനിമാസംഘടനകള്‍ക്ക് മാഫിയാ ബന്ധമെന്ന് ഗണേഷ് കുമാര്‍

Published: 21st February 2017 11:19 AM  |  

Last Updated: 21st February 2017 12:14 PM  |   A+A-   |  

Ganesh

തിരുവനന്തപുരം: കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു. പല നടീനടന്‍മാര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. അടുത്തിടെ അമ്മയിലെ അംഗത്വത്തിനു വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ അംഗമായവര്‍ വരെ ഉള്‍പ്പെട്ടിരുന്നു. സിനിമാ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രമുഖ നടിക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.