പോലീസ് സദാചാര സംരക്ഷകരല്ല: ബെഹ്‌റ
Published: 22nd February 2017 04:59 PM |
Last Updated: 22nd February 2017 05:07 PM | A+A A- |

തിരുവനന്തപുരം: പോലീസ് നിയമപാലകരാണ്, അല്ലാതെ സദാചാര സംരക്ഷകരല്ലെന്ന് കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കനകക്കുന്ന് കൊട്ടാരത്തില്‍ യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര പോലീസിന്റെ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.