മിഠായിത്തെരുവില്‍ വന്‍ തീ പിടുത്തം

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീ പിടുത്തം -രാധാ തീയേറ്ററിന് സമീപമുള്ള കടയിലാണ് തീപിടുത്തമുണ്ടായത്
മിഠായിത്തെരുവില്‍ വന്‍ തീ പിടുത്തം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീ പിടുത്തം. മൂന്ന് കടകളള്‍ പൂര്‍ണമായും കത്തി നശിച്ചു. രാവിലെ 11.30 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്റ്റയില്‍സിലാണ് തീ പിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ മറ്റുകടകളിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴ് യൂണിറ്റ് ഫയര്‍  എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപടരുന്നതിനാല്‍ കരിപ്പൂരില്‍ നിന്നും കൂടുതല്‍ യൂണിറ്റുകളെ സംഭവസ്ഥലത്തെത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. അതേസമയം തൊട്ടടുത്ത കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചതാണ് തീ പടരാന്‍ ഇടയാക്കിയിതെന്നും പൊലീസ് പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com