വിജിലന്‍സിനെതിരായ വിമര്‍ശനം: ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

വിജിലന്‍സിനെതിരായ വിമര്‍ശനം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും -ഹൈക്കോടതി പരാമര്‍ശം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി
വിജിലന്‍സിനെതിരായ വിമര്‍ശനം: ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സിനെതിരായ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യക്തതയ്ക്കായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും. ഹൈക്കോടതി പരാമര്‍ശം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും പിണറായി പറഞ്ഞു. തടവുപുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഗവര്‍ണറുടെ നടപടി ശരിയായില്ല. ശിക്ഷാ ഇളവിനാണ് ശുപാര്‍ശ നല്‍കിയതെന്നും വിടുതലിന് അല്ലെന്നും പിണറായി പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പിണറായി അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ ഇടപെട്ടു. ചില പ്രതികളെ കൂടി പിടികൂടാനുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ ചിലര്‍ക്ക് എന്തുപാറയാമെന്ന് ലൈസന്‍സുണ്ട്. അവര്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയിലെ ക്രിമിനല്‍വത്കരണം പിന്നീട് ചര്‍ച്ചചെയ്യുമെന്നും പിണറായി വ്യക്തമാക്കി. ഭരണത്തെകുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സിപിഐക്കുണ്ട്.സിപിഐ കൂടിയുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. ഫലപ്രദമായി രീതിയല്ല ഭരണം നടക്കുന്നതെന്ന് അഭിപ്രായം സിപിഐക്ക് ഉണ്ടാവാനിടയില്ലെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com