ഡിജിപി രാജിവയ്ക്കണം പി.ടി.തോമസ്

സുനിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടി പൊലീസ് സേനയ്ക്ക് കളങ്കമാണെന്ന് പി.ടി.തോമസ്
ഡിജിപി രാജിവയ്ക്കണം പി.ടി.തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കോടതിയില്‍ നിന്നും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് പി.ടി.തോമസ് എംഎല്‍എ. 

മുഖ്യപ്രതിയായ സുനിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടി പൊലീസ് സേനയ്ക്ക് തന്നെ കളങ്കമാണെന്ന് പി.ടി.തോമസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാജിവയ്ക്കണമെന്നും പി.ടി.തോമസ് പറഞ്ഞു.

എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com