ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

നോട്ടു നിരോധനത്തിനെതിരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനം. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും ലൈംഗിക കുറ്റവാളികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഗവര്‍ണര്‍. 
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പു രൂപീകരിക്കും. എല്ലാ താലൂക്ക് സ്റ്റേഷനുകളിലും വനിതാ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തത്സമയ റിപ്പോര്‍ട്ട്‌

11.31

യാത്ര ദുര്‍ഘടമായി തോന്നാം. ത്യാഗം ഇല്ലാതെ ഒരു യാത്രയും സഫലമായിട്ടില്ല. നമ്മുടെ സംസ്ഥാനം സമത്വത്തിന്റെ മാര്‍ഗത്തിലൂടെ വികസനം നേടുന്നതില്‍ അത്യുജ്ജ്വമായി വിജയിക്കും. വിദ്യാഭ്യാസം എല്ലാവര്‍ക്കും, ആരോഗ്യം എല്ലാവര്‍ക്കും, ലിംഗ സമത്വം, നീതി എല്ലാവര്‍ക്കും എന്നിവ സര്‍ക്കാര്‍ ലക്ഷ്യം. 

11.25

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് നവീകരിക്കും. പരീക്ഷകള്‍ക്കു മലയാളം നിര്‍ബന്ധിതമാക്കും. പി.എസ്.സി സെന്ററുകള്‍ നവീകരിക്കും. ഡിപ്പാര്‍ട്ട് മെന്റല്‍ പരീക്ഷകള്‍ പൂര്‍ണമായും ഓണ്‍ ലൈന്‍ ആക്കും. 

11.19
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ മോബൈല്‍ വേരിഫിക്കേഷന്‍ സംവിധാനം. ആര്‍ക്കിയോളജി മേഖലയില്‍ നവീകരണ പദ്ധതി. തെയ്യം ആര്‍ട് മ്യൂസിയം ആരംഭിക്കും. കുട്ടികള്‍ക്കായി പ്രത്യേക മ്യൂസിയങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍. 

11.14
ഇന്ത്യടൂഡേ കേരളത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമായി തെരഞ്ഞെടുത്തുത് അഭിമാനകരമാണ്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളായി മാറ്റും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപകമാക്കും. ശാസ്ത്രീയ ഫോറന്‍സിക് ഗവേഷണ കേന്ദ്രം ആരംഭിക്കും. ഫോറന്‍സിക് കലക്ഷന്‍ കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും കേന്ദ്ര സംവിധാനം തൃശൂരും സ്ഥാപിക്കും. ആറു കടലോര പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കും.
 

11.10
ഏകജാലക സംവിധാനം-വൈദ്യുതി, വെള്ളം, വില്ലേജ്-താലൂക്ക്-റജിസ്‌ടേഷന്‍ വകുപ്പുകളിലെ പണമടയ്ക്കല്‍ തുടങ്ങിയവയ്ക്കായി ഏകജാലക സംവിധാനം. ഒരേ കേന്ദ്രത്തില്‍ നിന്ന് എല്ലാ മേഖലകളിലേയും പണം അടയ്ക്കാന്‍ കഴിയും.

11.08
മാധ്യമപ്രവര്‍ത്തകര്‍ക്കായി മൊബൈല്‍ ആപ്. ഓണ്‍ലൈന്‍ അക്രഡിറ്റേഷന്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്തും. നവകേരളം കര്‍മപദ്ധതിയുടെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായി നാം മുന്നോട്ട് ചര്‍ച്ചാ വേദിയായി മാറ്റും. 

11.07
നവജീവന്‍-മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതി. മുതിര്‍ന്ന പൗരന്മാര്‍ക്കു പുതിയ ജീവിതം ന്ല്‍കുന്ന വലിയ പദ്ധതി നടപ്പാക്കും.

11.05
ഇരകള്‍ക്കു സഹായം എത്തിക്കാന്‍ സമഗ്ര ഫണ്ട്. വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ഇടക്കാല ആശ്വാസം എത്തിക്കാന്‍, കോടതി വഴി നഷ്ടപരിഹാരം ലഭിക്കുന്നതിനു കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടക്കാല ഫണ്ട് ആരംഭിക്കുന്നത്. 

11.05
ഇരകള്‍ക്കു സഹായം എത്തിക്കാന്‍ സമഗ്ര ഫണ്ട്. വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ഇടക്കാല ആശ്വാസം എത്തിക്കാന്‍, കോടതി വഴി നഷ്ടപരിഹാരം ലഭിക്കുന്നതിനു കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടക്കാല ഫണ്ട് ആരംഭിക്കുന്നത്.
 

11.02
പതിനാലു ജില്ലകളിലും തൊഴില്‍ രഹിതരായ വിദേശ മലയാളികള്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍. വായ്പ നല്‍കാന്‍പ്രത്യേക പദ്ധതി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കു സിവില്‍ സര്‍വീസ് പരിശീലനത്തിനു പ്രത്യേക പരിപാടി.
 

11.00
എല്ലാ പട്ടികവര്‍ഗകുടുംബങ്ങള്‍ക്കും ഭൂമി ഈ സര്‍ക്കാര്‍ ലഭ്യമാക്കും. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഗോത്രവിഭാഗങ്ങളുടെ ഉല്‍പ്പന്ന വിപണനത്തിനു പ്രത്യേക പദ്ധതി. ദേശീയോദ്്ഗ്രഥന സന്ദേശവുമായി അഞ്ചുദിവസത്തെ പ്രത്യേക ഉല്‍സവം സംഘടിപ്പിക്കും. ഇടമലക്കുടിയില്‍ സമഗ്ര വികസന പദ്ധതി. 

10.55
കേരളത്തെ ഒരു വര്‍ഷത്തിനുള്ളില്‍ ശിശു ഭിക്ഷാടക രഹിത സംസ്ഥാനമാക്കും. കുട്ടികള്‍ക്കു പരിശീലനം നല്‍കാന്‍ പ്രത്യേക പദ്ധതി ആരംഭിക്കും. 

10.52
അനുയാത്ര- ആരംഭിക്കും. ഓട്ടിസം ഉള്‍പ്പെടെയുള്ള വൈകല്യങ്ങളുമായി ജനിക്കുന്നവര്‍ക്കൊപ്പം സഞ്ചരിക്കുന്ന പദ്ധതിയാണിത്. പ്രത്യേക അംഗന്‍വാടികള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്ന പദ്ധതിയാണു നടപ്പാക്കുക. സ്വാവലംബ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കും. ശൈശവ പ്രമേഹബാധിതര്‍ക്ക് ഉള്‍പ്പെടെ സഹായം ലഭിക്കും. 

10.50 
ഫിഷറീസ് ഹാര്‍ബറിന്റെ രണ്ടാം ഘട്ടവികസനം നടപ്പാക്കും. വിഴിഞ്ഞം പദ്ധതി മുന്‍നിശ്ചയ പ്രകാരം പുരോഗമിക്കുന്നു. കുടിയൊഴിപ്പിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം വിതരണം ചെയ്തു വരികയാണ്. 


10.47
2017 മാര്‍ച്ച് 31ന് സംസ്ഥാനത്തു സമ്പൂര്‍ണ വൈദ്യൂതീകരണം പൂര്‍ത്തിയാകും. കാസര്‍ഗോഡ് സോളാര്‍ പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കും. വൈദ്യുതി വിതരണത്തിനും കണക് ഷന്‍ ലഭ്യമാക്കുന്നതിനും ഏകജാലക സംവിധാനം നടപ്പാക്കും. ഊര്‍ജ്ജോല്‍പാദനത്തിനു സമാന്തര മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കും. കഌന്‍ എനര്‍ജി സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ വീട്ടിലും ഒരു സോളാര്‍ പാനല്‍ എന്നതു ലക്ഷ്യം. 3000 ചതുരശ്ര അടിക്കു മുകളില്‍ വലിപ്പമുള്ള വീടുകളില്‍ സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കും. 

10.44
മഴവെള്ള സംഭരണം നിര്‍ബന്ധിതമാക്കും. ഭൂഗര്‍ഭ ജലനയം രൂപീകരിക്കും. വന്‍കിട ജലസേചന പദ്ധതികളുടെ വികസനം പൂര്‍ത്തിയാക്കും. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. 2021 ആകുന്നതോടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കും. ഓരോ വര്‍ഷവും രണ്ടുലക്ഷം വീടുകള്‍ക്കും വാട്ടര്‍ കണക്ഷന്‍ നല്‍കും. 

10.40
തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് വരുന്ന വര്‍ഷം തുടക്കമാകും. പൊതുഗതാഗത സംവിധാനം നവീകരിക്കും. കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. 250 സിഎന്‍ജി ബസുകള്‍ നഗരങ്ങളില്‍ ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കും. ഇല്കട്രിക് ബസുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കും. വിനോദസഞ്ചാര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിക്കും. പ്രകൃതി സൗഹൃദ യാത്രയ്ക്കായി ജലഗതാഗത വകുപ്പ് പദ്ധതി ആരംഭിക്കും. ആലപ്പുഴയിലും എറണാകുളത്തും ബോട്ട് യോഡുകള്‍ നവീകരിക്കും. ഇന്റഗ്രേറ്റഡ് പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബില്‍ അവതരിപ്പിക്കും.

10.37
860 കോടിയുടെ പ്രത്യേക പദ്ധതി ഉപയോഗിച്ച് റോഡ് നവീകരണത്തിനു പദ്ധതി. 1500 കോടി നിലവിലെ റോഡുകളുടേയും പാലങ്ങളുടേയും പണി പൂര്‍ത്തിയാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കടലോര പാത. 7000 കോടി ഉപയോഗിച്ച് കാസര്‍ഗോഡ്-കളയിക്കാവിള പാത.
 

10.34
ആശ്വാസ് വാടകവീട് പദ്ധതി മെഡിക്കല്‍ കോളജുകള്‍ക്കു സമീപത്ത് ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ ചികില്‍സ തേടുന്നവര്‍ക്കും ബന്ധുക്കള്‍ക്കും കുറഞ്ഞ വാടകയ്ക്ക് വീട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃസ്വകാലത്തേക്കു വാടക വീടുകള്‍ ലഭ്യമാക്കുന്ന പദ്ധതി മറ്റു മേഖലകളിലേക്കും സമയബന്ധിതമായി വ്യാപിപ്പിക്കും. സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കാന്‍ പദ്ധതി.
 

10.31
വനങ്ങളിലെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി. വനത്തിനു ചുറ്റും സ്വതന്ത്ര വന വളര്‍ച്ച അനുവദിച്ച് വനത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കും. മൃഗങ്ങള്‍ക്കും വെള്ളവും ഭക്ഷണവും ഉറപ്പാക്കും. കേരളാ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക് തിരുവനന്തപുരത്ത്. കാലാവസ്ഥാ ഡാറ്റാ ബാങ്ക് ഉടന്‍ നിലവില്‍ വരും.  ജൈവവൈവിധ്യ സംരക്ഷണത്തിനു സമഗ്ര പരിശീലന പദ്ധതി.

10.29
ടൂറിസം വികസനത്തിന് മലബാര്‍ കേന്ദ്രീകരിച്ചു പദ്ധതി. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കാനും കര്‍മ്മ പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് മൊബൈല്‍ ആപ്പ് വഴി റജിസറ്റര്‍ ചെയ്യാം. ടൂറിസം മേഖലയില്‍ പരിശീലനം നല്‍കാന്‍ ഹൃസ്വകാല കോഴ്‌സുകള്‍ ആരംഭിക്കും. 

10.27
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പൂര്‍ണരൂപത്തില്‍ നടപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കടുത്ത അരിക്ഷാമം ഉണ്ടാകും. കേരളത്തിലുള്ള 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ കൂടി മുന്നില്‍കണ്ട് കേന്ദ്രത്തില്‍ നിന്നു കൂടുതല്‍ അരി ലഭിക്കേണ്ടതുണ്ട്. എല്ലാ പഞ്ചായത്തുകളിലും വീണ്ടും മാവേലി സ്്‌റ്റോറുകള്‍. തെരഞ്ഞെടുക്കപ്പെട്ട മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി ഉയര്‍ത്തും. ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കും.

10.25
പ്രവാസി മലയാളികള്‍ക്കായി നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള പാഠ്യപദ്ധതി ആരംഭിക്കും. സാംസ്‌കാരിക വകുപ്പ് ഇത്തരം കലാപരിപാടികള്‍ നവീകരിക്കാന്‍ നടപടി എടുക്കും. 

10.21
രാജ്യാന്തര നാടകോല്‍സവം എല്ലാവര്‍ഷവും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കും. ഐഎഫ്എഫ്‌കെയുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മമപദ്ധതി. എല്ലാ മേഖലകളിലും പ്രാദേശിക ചലച്ചിത്രോല്‍സവങ്ങള്‍ സംഘടിപ്പിക്കും. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കും. 

10.21
രാജ്യാന്തര നാടകോല്‍സവം എല്ലാവര്‍ഷവും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കും. ഐഎഫ്എഫ്‌കെയുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മമപദ്ധതി. എല്ലാ മേഖലകളിലും പ്രാദേശിക ചലച്ചിത്രോല്‍സവങ്ങള്‍ സംഘടിപ്പിക്കും. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കും.
 

10.17
പാഠ്യപദ്ധതി പരിഷ്‌കരിക്കും. എട്ടു-മുതല്‍ 12 വരെയുള്ള എല്ലാ കഌസ്മുറികളും (സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളിലേയും) 2017 പൂര്‍ത്തിയാകുന്നതിനു മുന്‍പു നവീകരിക്കും. സ്‌കൂളുകളിലെ ലബോറട്ടറികള്‍ നവീകരിക്കും. സാംസ്‌കാരിക, കായിക മേഖലകളില്‍ സ്‌ക്ൂളുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക പദ്ധതി. സംസ്ഥാനത്തെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നവീകരണത്തിനു പ്രത്യേക പദ്ധതി. 

10.12
പാലിയേറ്റിവ് കെയര്‍, കീമോതെറാപ്പി എന്നിവ ആവശ്യക്കാര്‍ക്കെല്ലാം ഉറപ്പാക്കാന്‍ പദ്ധതി. ദരിദ്രരായ രോഗികളെ ലക്ഷ്യമിട്ടാകും പദ്ധതി നടപ്പാക്കുക. തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഗവേഷണത്തിനു പ്രത്യേക പദ്ധതി. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഗവേഷണ കേന്ദ്രം. ഓട്ടിസം ചികില്‍സയിലും ഗവേഷണ പദ്ധതി. ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനാവശ്യ മരുന്നുകളും ചികില്‍സകളും പരിശോധനകളും നിര്‍ദ്ദേശിക്കുന്നതിന് എതിരേ വ്യാപകമായ പരാതി ഉയരുന്നുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ആയുര്‍വ്വേദ ഗവേഷണ കേന്ദ്രവും ലബോറട്ടറിയും ആരംഭിക്കും. തൃശൂരില്‍ സമഗ്ര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം. ഹോമിയോപ്പതിയും യോഗയും നാച്ചുറോപ്പതിയും സിദ്ധയും സംയോജിപ്പിച്ചു പദ്ധതി തയ്യാറാക്കും. 

10.10
ആരോഗ്യമേഖലയില്‍ പുതിയ വികസന വഴി. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം മുഖ്യ അജന്‍ഡ. ജീവിത ശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ നിശ്ചിത ഇടവേളകളില്‍ ഗ്രാമീണ ആരോഗ്യ ക്യാംപുകള്‍ ആരംഭിക്കും. എല്ലാ കുട്ടികള്‍ക്കും ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും. സ്‌കൂളുകളില്‍ എല്ലാവര്‍ഷവും ആരോഗ്യ പരിശോധന. കുട്ടികളിലെ ഡയബറ്റിക്‌സ് തിരിച്ചറിയാന്‍ പ്രത്യേക പരിശോധന. 

10.08
കേരളാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഈ വര്‍ഷം. ഇതിനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. അത്യാധുനികമായ എല്ലാ ബാങ്കിങ് സംവിധാനങ്ങളോടെയുമാണ് ഇത് ആരംഭിക്കുക. നോട്ട് നിരോധനത്തിനു ശേഷം സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ഇതിലൂടെ പരിഹരിക്കും. സ്‌കൂള്‍ കോളജ് സഹകരണ സൊസൈറ്റികള്‍ ശക്തിപ്പെടുത്തു. എസ്.സി/എസ്ടി ഫെഡറേഷന്‍ നവീകരിക്കും. 

10.05
കടലിനോടു ചേര്‍ന്നു താമസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാന്‍ പദ്ധതി. മല്‍സ്യബന്ധന കേന്ദ്രങ്ങളിലെ ചൂഷണം തടയാന്‍ നടപടി. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ മല്‍സ്യ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. മല്‍സ്യക്കയറ്റുമതിക്കു പ്രത്യേക പദ്ധതി ആരംഭിക്കും. അലങ്കാര മല്‍സ്യക്കൃഷിക്ക് പ്രത്യേക പദ്ധതി. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്കു മല്‍സര പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കും. പുതുവൈപ്പില്‍ പുതിയ ഓഷനേറിയത്തിന്റെ നിര്‍മാണം അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കും.

10.00
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ജീരകശാല, ഗന്ധകശാല, നവര തുടങ്ങിയ അരികളുടെ വിതരണത്തിന് പ്രത്യേക പദ്ധതി. വയനാട് ജില്ല കേന്ദ്രീകരിച്ച് ഇതിന് പദ്ധതി രൂപീകരിക്കുക. ഓര്‍ഗാനിക് ഫാമിങ്ങിന് (ജൈവ കൃഷിക്ക്) പ്രത്യേക പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. മറയൂര്‍ ശര്‍ക്കര ഉള്‍പ്പെടെയുള്ളവ വിപണനം നടത്താനും പ്രത്യേക പദ്ധതി ആരംഭിക്കും. പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 

9.57
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ജപ്പാന്‍ മാതൃകയില്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡിങ് ആരംഭിക്കും. കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ആ പേരില്‍ തന്നെ രാജ്യാന്തര വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ മേഖലകളില്‍ മതൃകാ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ പണം നീക്കിവയ്ക്കും. കാര്‍ഷിക കര്‍മ്മസേന രൂപീകരിക്കും-ഇതിനായി സ്‌പെഷല്‍ ഓഫിസറെ നിയമിക്കും. സാങ്കേതിക മുന്നേറ്റം പ്രയോജനപ്പെടുത്തി കൃഷി നവീകരിക്കുകയാണു ലക്ഷ്യം. 

9.55
കയര്‍മേഖലയിലെ പരമ്പരാഗത മുന്‍വിധികള്‍ തിരുത്തകയാണ് ഈ സര്‍ക്കാര്‍. തൊഴിലും വരുമാനവും എല്ലാവര്‍ക്കും ഉറപ്പാക്കുന്ന മേഖലയായി കയര്‍ മാറും. ജൈവസാങ്കേതിക വിദ്യയില്‍ (ബയോ ടെക്‌നോളജി) വലിയ മുന്നേറ്റമാണ് കേരളം ലക്ഷ്യമിടുന്നത്. ആയുര്‍വേദവുമായി ചേര്‍ത്തായിരിക്കും കേരളത്തിലെ ബയോ ടെക്‌നോളജി വികസനം നടപ്പാക്കുക. 

9.52
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണമാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അടുത്ത ഘട്ടമായി വനീകരണത്തിന്റെ പാതയിലേക്കു നീങ്ങും. നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ സമഗ്രപദ്ധതി ആസുത്രണം ചെയ്യും. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 80 കോടി കുടിശിക നല്‍കി കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കശുവണ്ടി ഇറക്കുമതിക്കു പദ്ധതി തയ്യാറാക്കുകയാണ്. 
 

9.50
കരകൗശല ഗ്രാമങ്ങളും കരകൗശല വിപണനത്തിന് പ്രത്യേക സംവിധാനവും ഉണ്ടാക്കും. എല്ലാ കരകൗശല, ഖാദി, സുഗന്ധവ്യഞ്ജന വിപണനത്തിനായിരിക്കും ഇത്തരം ഗ്രാമങ്ങളില്‍ മുന്‍തൂക്കം. 
 

9.47
വ്യവസായം ചെയ്യുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കും. 30 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ വ്യവസായം തുടങ്ങുന്നതിനുള്ള എല്ലാ രേഖകളും നല്‍കുക എന്നത് നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ കഌയറന്‍സ് വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തും. പരാതികള്‍ പരിഹരിക്കാനും സമയബന്ധിത പദ്ധതി നടപ്പാക്കും. സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളുടെ ഉല്‍പ്പന്ന വിപണനത്തിന് സര്‍ക്കാര്‍ തന്നെ മാര്‍ക്കറ്റിങ് വിഭാഗം ആരംഭിക്കും. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ 1.1 ലക്ഷം ചതുരശ്ര അടി വ്യവസായ പാര്‍ക്ക് മലപ്പുറത്ത് ആരംഭിക്കും. കോഴിക്കോട് 10 ഏക്കറില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി വ്യവസയാങ്ങള്‍ക്കു പാര്‍ക്ക് ആരംഭിക്കും. കൈത്തറി നവീകരണത്തിന് സമഗ്രപദ്ധതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം വിതരണം ചെയ്യും. 

9.45
ഈ വര്‍ഷം കെല്‍ട്രോണ്‍ നവീകരണം ആരംഭിക്കും. പുതിയ പ്രഫഷണലുകളുടെ നേതൃത്വത്തിലായിരിക്കും ഇനി കെല്‍ട്രോണ്‍പ്രവര്‍ത്തിക്കുക. കോഴിക്കോട് ജപ്പാന്‍, കൊറിയന്‍ ടെക്‌നോ പാര്‍ക്കുകള്‍ ആരംഭിക്കും. 
 

9.42
സമ്പൂര്‍ണ വൈദ്യുതീകരണത്തിനൂ ശേഷം സമ്പൂര്‍ണ ഇന്റര്‍നെറ്റ് കണക് ഷന്‍ സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും. ഐടി മേഖലയുടെ വികസനം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ഐടി പാര്‍ക്കിന്റെ വികസനം രണ്ടാം ഘട്ടത്തിലേക്കു കടന്നു. മൂന്നു മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ ആരംഭിക്കും. കിഫ്ബിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വേക്കിള്‍ വഴിയായിരിക്കും പദ്ധതികളുടെ നടത്തിപ്പ്. നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നു. 

9.41
എല്ലാവര്‍ഷവും ആയിരം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി ആരംഭിക്കും. ലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നല്‍കുന്നതായിരിക്കും പദ്ധതി.
 

9.40
എല്ലാ സര്‍വകലാശാലകളും നവീകരിക്കാനുള്ള പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള പണം വിനിയോഗിക്കും.
 

9.35
എല്ലാട്രഷറികളും കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും സുശക്തമായ ട്രഷറി സംവിധാനമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ട്രഷറികള്‍ ബാങ്കുകളായി തന്നെ മാറുകയാണ് സംസ്ഥാനത്ത്.
 

9.28
സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരുപ്രവര്‍ത്തിയും അംഗീകരിക്കില്ല. വനിതകള്‍ക്കായി പ്രത്യേക വകുപ്പ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ താലൂക്കുകളിലും വനിതാ പൊലീസ് സ്‌റ്റേഷന്‍ ആരംഭിക്കും. വനിതാ ബറ്റാലിയന്‍ ഈ വര്‍ഷം ആരംഭിച്ചു കഴിഞ്ഞു.  പൊലീസ് സേനയിലെ 15 ശതമാനം പ്രാതിനിധ്യം വനിതകള്‍ക്ക് ഉറപ്പാക്കും. സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്യുന്ന മുഴുവന്‍ ആളുകളുടേയും പൂര്‍ണ വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധീകരിക്കും. 

9.25
സര്‍വീസ് വ്യവസായങ്ങളിലും കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങളിലും നവ വ്യവസായങ്ങളിലും കേരളത്തെ മുന്‍നിരയില്‍ എത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളിലെ ദീര്‍ഘവീക്ഷണമില്ലായ്മ തുടരുമ്പോഴും കേരളം ആശാവഹമായ പാതയിലാണ് പുരോഗമിക്കുന്നത്. അടുത്ത പഞ്ചവല്‍സര പദ്ധതിക്കായി സുദൃഢമായ മാര്‍ഗ്ഗത്തിലാണു മുന്നേറ്റം. 

9.22
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യവസായികളുടേയും നിക്ഷേപകരുടേയും സമീപനം ആശാവഹമാണ്. വന്‍തോതിലുള്ള നിക്ഷേപമാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി മെട്രോ, സ്മാര്‍ട്‌സിറ്റി തുടങ്ങിയവ തൃപ്തികരമായി പുരോഗമിക്കുന്നു. 2017 അവസാനിക്കും മുന്‍പ് 10,000 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും. കിഫ്ബി വഴിയാണ് ഇവ നടപ്പാക്കുന്നത്. ആദ്യഘട്ട ടെന്‍ഡര്‍ ഈ ഏപ്രിലില്‍ വിളിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി അതുല്യമായ പദ്ധതിയാണു നടപ്പാക്കുന്നത്.

9.18
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയും തൊഴില്‍ സൃഷ്ടിക്കലുമാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. മുഖമന്ത്രിയുടേയും വകുപ്പ് മന്ത്രിമാരുടേയും നേതൃത്വത്തില്‍ ഇതിനു കര്‍മ്മപദ്ധതി തയ്യാറാക്കികഴിഞ്ഞു. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ആണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. പൊതുജനപങ്കാളിത്തം ഉറപ്പാക്കിയാകും ഈ പദ്ധതി നടപ്പാക്കുക. മുന്‍ അനുഭവങ്ങളിലെ വീഴ്ചകള്‍ പരിഹരിച്ച് പ്രഫഷണലുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

9.15
ഹരിതകേരള പദ്ധതി സംസ്ഥാനത്തെ സമ്പൂര്‍ണമായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കാര്‍ഷിക, ജലവിതരണ മേഖലകളിലും ശുചിത്വത്തിലും വരുന്ന അഞ്ചുവര്‍ഷം കൊണ്ടു സമഗ്രമായ മാറ്റം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സാധാരണ ജനങ്ങളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുകയാണ് അടുത്ത പദ്ധതി. വിദ്യാഭ്യാസ നവീകരണ പദ്ധതി പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗമിക്കുകയാണ്. എല്ലാ കഌസ് മുറികളും സ്മാര്‍ട്ട് കഌസ് മുറികള്‍ ആക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

9.12
വിദേശ മലയാളികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് അടുത്ത വെല്ലുവിളി. മധ്യേഷ്യയിലെ പ്രതിസന്ധി വളരെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. വിദേശ മലയാളികളുടെ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെത്തുന്ന പണത്തെ കാര്യമായി ബാധിക്കും. സമ്പൂര്‍ണ സാക്ഷരതാ യജ്ഞം, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ തുടങ്ങിയവ സംസ്ഥാനത്ത് വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിച്ചു. കേരളത്തിന് ഇനി ആവശ്യം വലിയൊരു ജനകീയ മുന്നേറ്റമാണ്. നവകേരള കര്‍മ്മ പദ്ധതി ഈ പശ്ചാത്തലത്തിലാണ് കേരളം ആരംഭിച്ചിരിക്കുന്നത്. 

9.10
വരള്‍ച്ചയാണ് രാജ്യം ഈ വര്‍ഷം നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷം. കേരളത്തിലെ ഭൂഗര്‍ഭ ജല നിരക്ക് ഗണ്യമായി താന്നുകഴിഞ്ഞു. കേരള ജല അതോറിറ്റിയും ഭൂഗര്‍ഭ ജല വകുപ്പും ശക്തമായ നടപടി സ്വീകരിക്കുകയാണ്. റബര്‍ മേഖല ഉള്‍പ്പെടുന്ന തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പത്തുലക്ഷം റബര്‍ കര്‍ഷകരാണ് ഇപ്പോള്‍ വലിയ തിരിച്ചടി നേരിടുന്നത്. റബര്‍ വിലയില്‍ വര്‍ദ്ധന ഉണ്ടായെങ്കിലും ഉത്പാദന വര്‍ദ്ധന ഇല്ലാത്തത് കര്‍ഷകരെ വലയ്ക്കുകയാണ്. മറ്റു തോട്ടം മേഖലയില്‍ പ്രശ്‌നം ഇതിലും ഗുരുതരമാണ്. 

9.05

500രൂപ, 1000രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കള്ളപ്പണത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. നമ്മുടെ സംവിധാനത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം തുകയും പിന്‍വലിക്കപ്പെട്ടു. ഏറ്റവും ദയനീയമായ ഇതുബാധിച്ചത് താഴ്ന്ന വരുമാനക്കാരെയായിരുന്നു. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് സമാന്തര സംവിധാനം കുറെയെങ്കിലും സഹായകമായി. എന്നാല്‍ കൃഷിക്കും ചെറുകിട വ്യവസായത്തിനും പോലും തീരുമാനം തിരിച്ചടിയായി. ചെറിയ, സൂക്ഷ്മ വ്യവസായങ്ങള്‍ പലതും തീരുമാനം പോലും പൂട്ടേണ്ടി വന്നു. 206 ആത്മഹത്യകളും മരണവുമായി തീരുമാനത്തെത്തുടര്‍ന്ന് ഉണ്ടായത്. 

9.01
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

9.00
ബജറ്റ് സമ്മേളനത്തിനു തുടക്കം, പ്രതിഷേധ ബാനറുകളുമായി പ്രതിപക്ഷം സഭയില്‍, അരിയില്ല, പണമില്ല, വെള്ളമില്ല എന്ന് പ്രതിപക്ഷ ബാനറുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com