വരള്‍ച്ച രൂക്ഷമെന്ന് ഗവര്‍ണര്‍

രാജ്യം ഈ വര്‍ഷം നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷം വരള്‍ച്ചയാണെന്ന് ഗവര്‍ണര്‍
വരള്‍ച്ച രൂക്ഷമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യം ഈ വര്‍ഷം നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷം വരള്‍ച്ചയാണെന്ന് ഗവര്‍ണര്‍. കേരളത്തിലെ ഭൂഗര്‍ഭ ജല നിരക്ക് ഗണ്യമായി താണുകഴിഞ്ഞു. കേരള ജല അതോറിറ്റിയും ഭൂഗര്‍ഭ ജല വകുപ്പും ശക്തമായ നടപടി സ്വീകരിക്കുകയാണ്. കൂടാതെ റബര്‍ മേഖല ഉള്‍പ്പെടുന്ന തോട്ടം മേഖല കടുത്ത പ്രതിസന്ധിലാണ്. പത്തുലക്ഷം റബര്‍ കര്‍ഷകരാണ് തിരിച്ചടി നേരിടുന്നത്. റബര്‍ വിലയില്‍ വര്‍ദ്ധന ഉണ്ടായെങ്കിലും ഉത്പാദന വര്‍ദ്ധന ഇല്ലാത്തത് കര്‍ഷകരെ വലയ്ക്കുകയാണ്. മറ്റു തോട്ടം മേഖലയില്‍ പ്രശ്‌നം ഇതിലും ഗുരുതരമാണെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

-പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും
-കാര്‍ഷിക, ജലവിതരണ മേഖലകളിലും ശുചിത്വത്തിലും സമഗ്രമായ മാറ്റം
-എല്ലാ കഌസ് മുറികളും സ്മാര്‍ട്ട് കഌസ് മുറികളാക്കുക ലക്ഷ്യം
-സമ്പൂര്‍ണ പാര്‍പ്പിടവും എല്ലാവര്‍ക്കും തൊഴിലും ഉറപ്പാക്കും
-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കര്‍മ്മശേഷി വര്‍ധിപ്പിക്കാന്‍ നവകേരള കര്‍മ്മ പദ്ധതി
-2017ല്‍ പതിനായിരം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും
-എല്ലാ താലൂക്കുകളിലും വനിതാ പൊലീസ് സ്റ്റേഷന്‍
-വാണിജ്യബാങ്കുകളോട് കിടപിടിക്കുന്ന സംവിധാനമായി ട്രഷറിയെ മാറ്റും
-കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി വര്‍ഷം തോറും ആയിരം  മൈ-ക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ആരംഭിക്കും
-സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ശേഷം സമ്പൂര്‍ണ ഇന്റര്‍നെറ്റ് കണക്ഷന്‍
-കോഴിക്കോട് ജപ്പാന്‍, കൊറിയന്‍ ടെക്‌നോ പാര്‍ക്കുകള്‍ ആരംഭിക്കും
-വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലിയറന്‍സ് ഏര്‍പ്പെടുത്തും
-കൈത്തറി നവീകരണത്തിന് സമഗ്രപദ്ധതി
-സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും
-ആയൂര്‍വേദവുമായി കൂട്ടിച്ചേര്‍ത്ത് ബയോടെക്‌നോളജി വികസനം നടപ്പാക്കും
-കാര്‍ഷിക കര്‍മ്മസേന രൂപികരിക്കും
-ഓര്‍ഗാനിക് ഫാമിങ്ങിന് പ്രത്യേക പദ്ധതി നടപ്പാക്കും
-മത്സ്യതൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കും
-തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ മത്സ്യ വിപണന കേന്ദ്രങ്ങള്‍
-കേരളാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഈ വര്‍ഷം
-എസ്.സി/എസ്ടി ഫെഡറേഷന്‍ നവീകരിക്കും
-കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ഈ വര്‍ഷം 
-സ്‌കൂളുകളില്‍ എല്ലാവര്‍ഷവും ആരോഗ്യപരിശോധന
-ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഗ്രാമീണ ആരോഗ്യക്യാംപുകള്‍
-മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഗവേഷണ കേന്ദ്രം
-തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഗവേഷണത്തിനു പ്രത്യേക പദ്ധതി
-തൃശൂരില്‍ സമഗ്ര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം
-പാഠ്യപദ്ധതി പരിഷ്‌കരിക്കും
-പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ നവീകരണത്തിനു പ്രത്യേക പദ്ധതി
-ഐഎഫ്എഫ്‌കെയുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മമപദ്ധതി
-അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും
-ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പൂര്‍ണരൂപത്തില്‍ നടപ്പാക്കും
-തെരഞ്ഞെടുക്കപ്പെട്ട മാവേലി സ്റ്റോറുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കും
-ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍
-ടൂറിസം വികസനത്തിന് മലബാര്‍ കേന്ദ്രീകരിച്ചു പദ്ധതി.
-ടൂറിസം മേഖലയില്‍ പരിശീലനം നല്‍കാന്‍ ഹൃസ്വകാല കോഴ്‌സുകള്‍
-വനങ്ങളിലെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
-ജെവവൈവിധ്യ സംരക്ഷണത്തിനു സമഗ്ര പരിശീലന പദ്ധതി
-മെഡിക്കല്‍ കോളേജിന് സമീപത്ത് ആശ്വാസ വാടക വീടുകള്‍
-റോഡ് നവീകരണത്തിന് 860 കോടിയുടെ പ്രത്യേക പദ്ധതി
-തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ വരെ കടലോര പാത
-പൊതുഗതാഗത സംവിധാനം നവീകരിക്കും
-കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ഇലക്ട്രിക്ക് ബസുകള്‍
-മഴവെള്ള സംഭരണം നിര്‍ബന്ധിതമാക്കും
-ഓരോ വര്‍ഷവും രണ്ടുലക്ഷം വീടുകള്‍ക്കും വാട്ടര്‍ കണക്ഷന്‍
-2017 മാര്‍ച്ച് 31ഓടെ സമ്പൂര്‍ണ വൈദ്യൂതീകരണം പൂര്‍ത്തിയാകും
-ഒരു വര്‍ഷത്തിനുള്ളില്‍ ശിശു ഭിക്ഷാടക രഹിത സംസ്ഥാനമാക്കും
-എല്ലാ പട്ടികവര്‍ഗകുടുംബങ്ങള്‍ക്കും ഭൂമി 
-ഇടമലക്കുടിയില്‍ സമഗ്ര വികസന പദ്ധതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com