ഇടതുപക്ഷത്തെ ദുര്‍ബലരെ വലതുപക്ഷം അക്രമിക്കില്ല, സിപിഐയെ വീണ്ടു പരിഹസിച്ച് പിണറായി വിജയന്‍  

ദുര്‍ബലമായ കണ്ണിയെ സകല ശക്തിയുമെടുത്ത് ആക്രമിച്ചാല്‍ ഇടതുപക്ഷം ദുര്‍ബലമാകില്ലന്നതിനാലാണ് കരുത്തുറ്റ സിപിഐഎമ്മിനെ വലതുപക്ഷം ആക്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ഇടതുപക്ഷത്തെ ദുര്‍ബലരെ വലതുപക്ഷം അക്രമിക്കില്ല, സിപിഐയെ വീണ്ടു പരിഹസിച്ച് പിണറായി വിജയന്‍  

തിരുവനന്തപുരം: തുടര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎം സിപിഐ പോര് ഇപ്പോഴെങ്ങും അവസാനിക്കില്ല എന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത പ്രസംഗം. ചിന്ത പബ്ലിക്കേഷേഷന്‍സ് പ്രസിദ്ധീകരിച്ച 'സിപിഐഎം ചരിത്രവഴികളിലൂടെ' എന്ന പുസ്തകം ഡോ. ബി. ഇക്ബാലിന് നല്‍കി പ്രകാശനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ സിപിഐയെ പരോക്ഷമായി കളിയാക്കി കൊണ്ടുള്ള പ്രസംഗം.

ദുര്‍ബലമായ കണ്ണിയെ സകല ശക്തിയുമെടുത്ത് ആക്രമിച്ചാല്‍ ഇടതുപക്ഷം ദുര്‍ബലമാകില്ലന്നതിനാലാണ് കരുത്തുറ്റ സിപിഐഎമ്മിനെ വലതുപക്ഷം ആക്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. ഇത് തിരിച്ചറിയേണ്ടത് ഇടതുപക്ഷത്തുള്ളവരാണെന്നും പിണറായി ഓര്‍മ്മപ്പെടുത്തി.

ഇന്ത്യന്‍ ക്മ്യൂണിസ്റ്റ് പാര്‍ട്ടി 1964 ല്‍ പിളര്‍ന്നപ്പോള്‍ ധിക്ഷണാശാലികളായ നേതാക്കളുടെ തീരുമാന ഇല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷത്തിന് എന്ത് സംഭവിക്കുമെന്ന് ആലോചിക്കണം. സിപിഐഎമ്മിനെ സോവിയറ്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അംഗീകരിച്ചിരുന്നില്ല. പക്ഷെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചു. മാര്‍ക്‌സിസം, ലെനിനസത്തില്‍ അവസാനവാക്ക് പറയാന്‍ ഏതെങ്കിലും പാര്‍ട്ടിക്ക് കുത്തക അവകാശം സിപിഐഎം നല്‍കിയിട്ടില്ല. ഗോര്‍ബച്ചവിന്റെ പെരസ്‌ത്രോയിക്കക്ക് എതിരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അഭിപ്രായം പറഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. അന്തിമ വിജയം സോഷ്യലിസത്തിനെന്ന പറയാന്‍ ലോകത്ത് ധൈര്യം കാണിച്ച ഏക പാര്‍ട്ടി സിപിഐഎമ്മാണ്. കേരളത്തിലെ സാഹചര്യം എന്തായിരുന്നുവെന്ന് ഇപ്പോള്‍ പറയേണ്ടതില്ലല്ലോ എന്നും പിണറായി ചോദിച്ചു.

ലോ അക്കാദമി സമരത്തിന് ശേഷം എഐഎസ്എഫ്-എസ്എഫ്‌ഐ പോര് ഇരു മാതൃ സംഘടനകളും ഏറ്റെടുത്തിരുന്നു. ഇതിന് മുമ്പ് ഇപി ജയരാജന്‍ സിപിഐക്ക്‌
എതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് സിപിഐയെ ചൊടുപ്പിച്ചിരുന്നു.

അന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഇ പി ജയരാജനെ തിരിച്ചു കളിയാക്കിയിരുന്നു. തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ രാമയണത്തെ പറ്റി സംസാരിക്കുന്ന പഴയ ഇന്റര്‍വ്യുവില്‍ കയറി പിടിച്ച് സോഷ്യല്‍ മീഡിയയില്‍ ഇരു പാര്‍ട്ടികളുടേയും അണികളുടെ പോര് മുറുകുന്നതിനിടയിലാണ് പിണറായി വിജയന്‍ വീണ്ടു സിപിഐയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com