രാത്രി വൈകിയും ചോദ്യം ചെയ്യല്‍, പുലര്‍ച്ചെ തെളിവെടുപ്പ്, രണ്ടു മണിക്കുള്ളില്‍ അറിയേണ്ടതെല്ലാം അറിയാന്‍ പൊലീസ്‌ 

പുലര്‍ച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തും പരിശോധന നടത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. 
രാത്രി വൈകിയും ചോദ്യം ചെയ്യല്‍, പുലര്‍ച്ചെ തെളിവെടുപ്പ്, രണ്ടു മണിക്കുള്ളില്‍ അറിയേണ്ടതെല്ലാം അറിയാന്‍ പൊലീസ്‌ 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ പിടിയിലായ സുനില്‍ കുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു.നടിയുമായി കാറില്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ പൊലീസ് സുനില്‍കുമാറുമായി പോയി തെളിവെടുത്തു. പുലര്‍ച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തും പരിശോധന നടത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. സുനില്‍ കുമാറിനെ ഇന്ന് രണ്ടു മണിക്ക് ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കും. അതിന് മുമ്പ് പരാമവധി വിവരങ്ങള്‍ നേടിയെടുക്കുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം.

നടിയെ തട്ടിക്കൊണ്ടു പോയതിനും ചിത്രങ്ങള്‍ പകര്‍ത്തിയതിനും പിന്നില്‍ മറ്റാരുമില്ല എന്നും ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുക മാത്രമായരുന്നു ഉദ്ദേശ്യം എന്നും ഇന്നലെ രാത്രി വൈകിയും തുടര്‍ന്ന ചോദ്യം ചെയ്യലില്‍ സുനില്‍കുമാര്‍ പറഞ്ഞു. ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍. 


ഒരുമാസമായി ഇതിനുള്ള പദ്ധതിയിട്ട് അവസരം കാത്തിരിക്കുകയായിരുന്നു. മുമ്പും നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തന്‍ ശ്രമിച്ചിട്ടുണ്ട്. നടിയേയും കൊണ്ട് ഗോവയ്ക്ക് പോയപ്പോഴും ശ്രമിച്ചിരുന്നു. 

ആളെ മനസ്സിലാക്കാതിരിക്കാനാണ് മുഖംമറച്ചത്്. എന്നാല്‍, നടിക്ക് ആളെ മനസ്സിലായി. തുടര്‍ന്ന് എന്തുംവരട്ടെയെന്ന് തീരുമാനിച്ച് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സുനില്‍ കുമാര്‍ പറഞ്ഞ കാര്യങ്ങല്‍ പൊലീസ് വിശ്വസിച്ചിട്ടില്ല.  എ.ഡി.ജി.പി. ബി. സന്ധ്യ, ഐ.ജി. ദിനേന്ദ്രകശ്യപ്, ഐ.ജി. പി. വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com