തൃശ്ശൂരില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍ 

ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
തൃശ്ശൂരില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍ 

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍.നാല് പേരെ കഴുത്തറുത്തു കൊന്ന നിലയിലും ഒരാളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.  മഴുവഞ്ചേരി മുള്ളന്‍കുഴിയില്‍ ജോണി ജോസഫും (39) ഭാര്യയും മൂന്നുമക്കളുമാണ് മരിച്ചത്. ജോണി ജോസഫിനെയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഭാര്യ റോമ (35) മക്കളായ ആഷ്‌ലി (11) ആന്‍സണ്‍ (9) ആന്‍മരിയ (7) എന്നിവരെ കഴുത്തറുത്ത നിലയിലും കണ്ടെത്തി. ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com