നടിയെ ആക്രമിച്ചശേഷം പ്രതിയെത്തിയ വീട്ടില്‍ റെയ്ഡ്;മെമ്മറികാര്‍ഡുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഐഫോണുകള്‍, പെന്‍ഡ്രൈവ് എന്നിവ കണ്ടെത്തി

ഇതിനിടെ ആലുവ സബ്ജയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കുകയാണ്.
നടിയെ ആക്രമിച്ചശേഷം പ്രതിയെത്തിയ വീട്ടില്‍ റെയ്ഡ്;മെമ്മറികാര്‍ഡുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഐഫോണുകള്‍, പെന്‍ഡ്രൈവ് എന്നിവ കണ്ടെത്തി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുനില്‍കുമാര്‍ കൃത്യത്തിനുശേഷം എത്തിയ വീട്ടില്‍ പോലീസ് റെയ്ഡ്. രണ്ട് മെമ്മറി കാര്‍ഡുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഐ ഫോണ്‍, ഒരു പെന്‍ഡ്രൈവ് എന്നിവ റെയ്ഡില്‍ കണ്ടെത്തി. റെയ്ഡ് തുടരുകയാണ്. ഇതിനിടെ ആലുവ സബ്ജയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കുകയാണ്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ വൈറ്റില ഗോള്‍ഡ് സൂക്കിനടുത്ത സെന്റ് റീത്താസ് റോഡിലെ ഓടയില്‍ ഉപേക്ഷിച്ചു എന്നാണ് സുനില്‍കുമാര്‍ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നത്. പോലീസ് ഈ പ്രദേശങ്ങളിലെല്ലാം മൊബൈല്‍ ഫോണിനായി തിരച്ചില്‍ നടത്തിയെങ്കിലും ലഭിച്ചില്ല. സുനില്‍കുമാര്‍ കൃത്യത്തിനുശേഷം ഇപ്പോള്‍ റെയ്ഡ് നടക്കുന്ന വീടിന്റെ ഭാഗത്ത് എത്തിയതായി സമ്മതിച്ചിരുന്നുവെങ്കിലും കൂട്ടുകാരനെ കാണാന്‍ പറ്റിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വിട്ടുകിട്ടിയതോടെയാണ് വിശദമായ തെളിവെടുപ്പിന് പോലീസ് ഈ വീട്ടില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com