പള്‍സറിന് വേണ്ടിയെത്തുന്നതും ആളൂര്‍ തന്നെ

നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍.
പള്‍സറിന് വേണ്ടിയെത്തുന്നതും ആളൂര്‍ തന്നെ

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. ഇന്നുച്ചയോടെ ആളൂര്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും. സൗമ്യ വധത്തിലുള്‍പ്പെടെ പ്രതിക്ക് വേണ്ടി ഹാജരായി ശ്രദ്ധ പിടിച്ചു പറ്റിയ ക്രിമിനല്‍ ലോയറാണ് ബി എ ആളൂര്‍ എന്ന ചുരിക്കെഴുത്തില്‍ അറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍.

പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.തന്നെയാരും കുടുക്കിയിട്ടില്ലെന്ന് സുനി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com