കൂറ്റന്‍ പാറകഷ്ണങ്ങള്‍ വീണ് ഇടുക്കി ഡാമിന്  കേടുപാടുകള്‍

കുറുവന്‍ മലയില്‍ നിന്നും പാറകഷ്ണങ്ങള്‍ അടര്‍ന്നുവീണാണ് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചത്‌
കൂറ്റന്‍ പാറകഷ്ണങ്ങള്‍ വീണ് ഇടുക്കി ഡാമിന്  കേടുപാടുകള്‍

ഇടുക്കി: വലിയ പാറ കഷ്ണങ്ങള്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഇടുക്ക് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചു. ഇടുക്കി അണക്കെട്ട് സ്ഥിതിച്ചെയ്യുന്ന കുറുവന്‍മലയില്‍ നിന്നുമാണ് കൂറ്റന്‍ പാറ കഷ്ണങ്ങള്‍ അടര്‍ന്നുവീണത്. 

വലിയ പാറ കഷ്ണങ്ങള്‍ ഇടിഞ്ഞു വീണ് ഡാമിന്റെ സംരക്ഷണ ഭിത്തിയും, ഗാലറിയിലേക്കുള്ള ഗോവണിയും തകര്‍ന്നിട്ടുണ്ട്. അണക്കെട്ടിനടിയിലെ ഗാര്‍ഡ് റൂമിനടുത്താണ് പാറ കഷ്ണങ്ങള്‍ പതിച്ചത്. അണക്കെട്ടിന്റെ പ്രധാന ഭാഗത്തും ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

പാറ കഷ്ണങ്ങള്‍ താഴേക്ക് വീണ സമയത്ത് ഇവിടെ വിനോദ സഞ്ചാരികളും, അണക്കെട്ടിലെ ജീവനക്കാരും പൊലീസുകാരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com