യൂബര്‍, ഓല ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും

സംസ്ഥാനത്ത് യൂബര്‍, ഓല ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും.
യൂബര്‍, ഓല ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് യൂബര്‍, ഓല ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും. കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെയാണ് സമരം. ഡ്രൈവര്‍മാരുടെ യൂണിയന്‍ മുന്നോട്ട് വെച്ച 18 ആവശ്യങ്ങള്‍ കമ്പനി അംഗീകരിച്ചിരുന്നില്ല. വാഹനങ്ങളുടെ ആവശ്യനിരക്ക് 1.20 ആയി നിശ്ചയിക്കുക, ഡ്രൈവര്‍മാരെ ജീവനക്കാരായി അംഗീകരിക്കുക, മലയാളത്തില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കമ്പനിക്കു മുന്നില്‍ ഡ്രൈവര്‍മാര്‍ നിരത്തിയിരുന്നത്. 
പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ യൂബര്‍, ഓല കമ്പനികള്‍ക്ക് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് സര്‍വീസുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com