ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2017 12:24 PM |
Last Updated: 26th February 2017 12:24 PM | A+A A- |

പടന്ന: ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കാണാതാകുകയും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നു എന്ന് കരുതപ്പെടുകയും ചെയ്യുന്നവരില്‍ പ്രധാനിയായ ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍ഗോഡ് പടന്ന സ്വദേശിയാണ് ഹഫീസ്. മീഡിയ വണ്‍ ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഹഫീസ് കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ഡ്രോണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് സൂചന. പടന്ന സ്വദേശിയായ പൊതു പ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചത്.
'ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു,' എന്നാണ് സന്ദേശം എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.