ജിഷ്ണുവിന്റെ കുടുംബം സമരത്തിലേക്ക്

28നകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കും - പ്രതികളെ അറ്സ്റ്റ് ചെയ്ത ശേഷം മുഖ്യമന്ത്രി കാണാന്‍ എത്തിയാല്‍ മതിയെന്നും മാതാപിതാക്കള്‍
jishnu-suicide-nehru-college
jishnu-suicide-nehru-college

കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ കുടുംബം സമരത്തിലേക്ക്. ഫെബ്രുവരി 28നകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കില്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉപരോധമിരിക്കുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി. ജിഷ്ണു മരിച്ചിട്ട് അന്‍പത് ദിവസം കഴിഞ്ഞിട്ടും  പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ കൃഷ്ണദാസ് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നേടിയത്. മറ്റ് നാല് പേരുടെ അറസ്റ്റ് വൈകുന്നത് എന്താണെന്നും കൃഷ്ണദാസിനെ ഉന്നതര്‍ സംരക്ഷിക്കുന്നെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

പ്രതികളുടെ അറസ്റ്റ് നീളുന്നതില്‍ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലേ ജിഷ്ണുവിന് നീതി ലഭിക്കുകയുള്ളു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തതിനു ശേഷം മുഖ്യമന്ത്രി കാണാന്‍ എത്തിയാല്‍ മതിയെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ കോഴിക്കോട് പറഞ്ഞു. കേസില്‍ പബഌക്ക് പ്രോസിക്യട്ടര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കണം. പോസ്റ്റ് മോര്‍ട്ടം നടപടിയില്‍ അട്ടിമറി നടന്നിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്കെതിരെയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലുണ്ടായ ജാഗ്രത ജിഷ്ണുവിന്റെ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com