ഭാവി മരുമകള്‍ക്ക് നിയമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍

പരീക്ഷാ നടത്തിപ്പ്, ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയില്‍നിന്ന് ഡീബാര്‍ചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സര്‍വ്വകലാശാല വിശദീകരണം ചോദിക്കുന്നത് അസാധാരണമാണെന്നും ലക്ഷ്മി നായര്‍
ഭാവി മരുമകള്‍ക്ക് നിയമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍

തിരുവനന്തപുരം: മകന്റെ പ്രതിശ്രുത വധു അനുരാധ പി നായര്‍ക്ക് നിയമ വിരുദ്ധമായി ഹാജരോ ഇന്റേണല്‍ മാര്‍ക്കോ നല്‍കിയിട്ടില്ല എന്ന് ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. കേരള സര്‍വ്വകലാശാല പരീക്ഷാ സമിതിക്ക് നല്‍കിയ കുറിപ്പിലാണ് ലക്ഷ്മി നായരുടെ വിശദീകരണം. ലോ അക്കാദമിയില്‍ അനര്‍ഹര്‍ക്ക് മാര്‍ക്കും ഹാജരും നല്‍കുന്നു എന്ന വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല ലക്ഷ്മി നായരോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

എല്ലാവരുടെയും ഹാജരും പ്രവര്‍ത്തനവും ഒത്തുനോക്കാറുണ്ട്. അനുരാധാ പി നായര്‍ എന്ന വിദ്യാര്‍ത്ഥിനി ഇവരില്‍ ഒരാള്‍ മാത്രമാണ്.പ്രത്യേകമായ ഒരു ആനുകൂല്യവും ആ വിദ്യാര്‍ത്ഥിനിക്ക് നല്‍കിയിട്ടില്ല. ഹാജര്‍ ഇല്ലാത്തവരെ മാത്രമാണ് ഇയര്‍ ഔട്ട് ആക്കാറുള്ളത്. കോളജില്‍ പ്രതിമാസ ഹാജര്‍ റജിസ്റ്റര്‍ സൂക്ഷിക്കാറില്ല. എല്ലാ ആഴ്ചയും അദ്ധ്യാപകര്‍ ഹാജര്‍നില കുട്ടികളെ കാണിച്ചശേഷം നല്‍കുകയാണ് പതിവെന്നും നാല് പേജുള്ള കുറിപ്പില്‍ പറയുന്നു. 

പരീക്ഷാ നടത്തിപ്പ്, ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയില്‍നിന്ന് ഡീബാര്‍ചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സര്‍വ്വകലാശാല വിശദീകരണം ചോദിക്കുന്നത് അസാധാരണമാണെന്നും ലക്ഷ്മി നായര്‍ കുറിപ്പില്‍ പറയുന്നു. 

ലക്ഷ്മി നായര്‍ക്ക് ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഹാജരോ ഇന്റേണല്‍ മാര്‍ക്കോ നല്‍കാറില്ലെന്നു സിന്‍ഡിക്കേറ്റ് ഇപസമിതിക്ക് മുന്നില്‍ വിദ്യാര്‍ത്ഥികല്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉപസമിതിയും കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com