നടിയെ അക്രമിക്കല്‍,സെന്‍കുമാര്‍;സഭ ഇന്ന് പ്രക്ഷുബ്ധമാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2017 08:28 AM |
Last Updated: 27th February 2017 08:28 AM | A+A A- |

Kerala-Assembly
തിരുവനന്തപുരം: നിയമസഭ ഇന്ന് പ്രക്ഷുബ്ധമാകും. നടി ആക്രമിക്കപ്പെട്ട സംഭവവും സെന്‍ കുമാറിന്റെ സര്‍ക്കാറിന് എതിരെയുള്ള പരാമര്‍ശവും പ്രതിപക്ഷം സഭയില്‍ വിഷയമാക്കും. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ആയുധമാക്കിയായിരിക്കും പ്രതിപക്ഷം സഭയില്‍ എത്തുക. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തേയും പിന്നീടുള്ള തിരുത്തി പറച്ചിലിനേയും ഇന്നലെ തന്നെ പ്രതിപകഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കള്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ക്രമസമാധനത്തകര്‍ച്ച, വരള്‍ച്ച, വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, വിജിലന്‍സിനെതിരായുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ എന്നിവയും പ്രതിപക്ഷം ആയുധമാക്കും.
നടിയെ അക്രമിച്ച കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത് ഉയര്‍ത്തിയാകും ഭരണപക്ഷം പ്രതിപക്ഷത്തെ ചെറുക്കുക