കേരളം
ആര്‍എസ്എസിന്റേത് ഗീര്‍വാണം: മുഖ്യമന്ത്രി
ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് അവരുടെ പറച്ചില്‍.
തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് അവരുടെ പറച്ചില്‍. ഒരിടത്തും കാലുകുത്താന്‍ അനുവദിക്കില്ല എന്നത് ഗീര്‍വാണമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
എന്തും വിളിച്ചുപറയുന്ന ചിലരുടെ വിടുവായത്തം കണക്കിലെടുക്കുന്നില്ല. കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തു ചെയ്യാനാവുമെന്നു പരിശോധിക്കുമെന്നും പിണറായി പറഞ്ഞു. ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മാണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ