ഗൂഢാലോചന അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ അതില്‍ സന്തോഷിക്കരുതെന്നും അതിനെ അവസരമായി കാണരുതെന്നും പിണറായി 
ഗൂഢാലോചന അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ല. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിശോധിക്കും. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ അതില്‍ സന്തോഷിക്കരുതെന്നും അതിനെ അവസരമായി കാണരുതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോ്ട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നടിക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നിലപാട് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. 
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ചോദ്യോത്തര വേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സഭ ചേര്‍ന്നയുടനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തര വേള തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഇറങ്ങിപ്പോവുന്നതിനു മുമ്പ് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചു. 

ചോദ്യോത്തര വേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗകരിക്കാനാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com