ശാസ്ത്ര ദിനാചരണം നാളെ

കൊച്ചി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ശാസ്ത്ര ദിനാചരണം നടത്തും. കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നടക്കുന്ന ശാസ്ത്ര ദിനാചരണത്തില്‍  പ്രൊഫ സര്‍ എം.കെ.പ്രസാദായിരിക്കും മുഖ്യ പ്രഭാഷണം നടത്തുക. 

മഹാരാജാസ് കോളെജ് മേധാവി ഡോ.എന്‍.ഷാജിയുടെ നേതൃത്വത്തില്‍ കളമശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളെജില്‍ നാളെ വൈകീട്ട് ആറു മണിക്ക് ജ്യോതിശാസ്ത്ര ക്ലാസും വാനനിരീക്ഷണവും നടക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം മേഖല പ്രസിഡന്റ് എം.ആര്‍.മാര്‍ട്ടിന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com