പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, വൈദീകന്റെ കുറ്റസമ്മതം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2017 01:11 PM |
Last Updated: 28th February 2017 01:11 PM | A+A A- |

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, വൈദീകന്റെ കുറ്റസമ്മതം
പേരാവൂര്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ വൈദീകനെ പള്ളിമേടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പ്ലസു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
പീഡനത്തിനിരയായ പെണ്‍കുട്ടി 20 ദിവസങ്ങള്‍ക്ക് മുന്‍പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഫെബ്രുവരി 26നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ വൈദീകനെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പതിനാറുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായതിന് ശേഷവും സംഭവം പുറത്തറിഞ്ഞിരുന്നില്ല. കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞതോടെയാണ് അന്വേഷണം നടക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പൊലീസിനെ അറിയിക്കാതിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ കേസില്‍ പ്രതിയാക്കാനും, കേസ് അട്ടിമറിക്കാനും ഉന്നത ശ്രമം നടന്നിരുന്നു.