മാധ്യമവിലക്ക് പലര്‍ക്കും പലതും മൂടിവെക്കാന്‍ സഹായമായെന്ന് പിണറായി വിജയന്‍
Published: 28th February 2017 08:48 PM |
Last Updated: 28th February 2017 08:48 PM | A+A A- |

തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് പലയിടത്തും പ്രവേശനം നിഷേധിക്കപ്പെട്ടു. പലര്‍ക്കും പലതും മൂടിവെയ്ക്കാന്‍ ഇത് സഹായകമായി. ഇത്തരം മറകള്‍ ഒരു കാലത്തും വിലപ്പോവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.തിരുവനന്തപുരത്ത് സ്വദേശാഭിമാനി പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്ക് മേല്‍ കെട്ടിയുയര്‍ത്തുന്ന മറകള്‍ സ്ഥായിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഭീഷണി ഏത് കോണില്‍ നിന്നായാലും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാകാലത്തും ജനങ്ങളുണ്ടാകുമെന്നും പറഞ്ഞു. മുമ്പെത്തെ കാലത്തില്‍ നിന്നും മാധ്യമമൂല്യങ്ങളില്‍ വളര്‍ച്ചയുണ്ടായോ എന്ന കാര്യം മാധ്യമങ്ങള്‍ തന്നെ പരിശോധിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു