വിഎം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2017 02:57 PM |
Last Updated: 28th February 2017 03:02 PM | A+A A- |

കൊച്ചി: മലബാര്‍ സിമിന്റ്‌സ് അഴിമതി വിഎം രാധാകൃഷ്ണന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈകോടതി നിര്‍ദ്ദേശം നല്‍കി. ഫ്‌ളൈ ആഷ് ഇറക്കുമതി കേസിലാണ് ഹൈക്കോടതി നടപടി. വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് മലബാര്‍ സിമന്റ്്‌സിലേക്ക് ഫ് ളൈ ആഷ് ഇറക്കുമതി ചെയ്യാന്‍ കരാര്‍ നല്‍കിയ ബാങ്ക് ഗാരന്റി പുതുക്കാത്തതില്‍ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. സിമന്റ് വില്‍പനയില്‍ ഡീലര്‍മാര്‍ക്ക് കമ്മിഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസ്.