വികാരിമാരെ വന്ധ്യംകരിക്കണം: ജോയ് മാത്യു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2017 05:10 PM |
Last Updated: 28th February 2017 05:20 PM | A+A A- |

കൊച്ചി: പതിനാറുകാരിയെ പള്ളി വികാരി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജോയ് മാത്യു. വികാരിമാര്‍ക്ക് സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം.
ഇത്തരം വികാരിമാര്‍ക്കുള്ളില്‍ കാമം കുത്തിവയ്ക്കുന്ന സാത്താനെ ഓടിക്കാന്‍ ഒന്നുകില്‍ ധ്യാനകേന്ദ്രങ്ങളിലൊക്കെയുള്ളതു പോലെ സാത്താനെ ഓടിക്കല്‍ പരിപാടിയുണ്ടാകണം. അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിക്ക് വെക്കണം. ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിന് സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണെന്നും ജോയ് മാത്യു പറയുന്നു.
വികാരി എന്നു പറയുമ്പോള്‍ തന്നെ അയാള്‍ക്ക് എല്ലാ വികാരങ്ങളുമുണ്ടെന്ന് മനസിലാക്കിക്കൂടെയെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.
ഇക്കാര്യത്തില്‍ മത മേലധ്യക്ഷന്‍മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാമെന്ന് പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.