ഭരണപക്ഷ ബെഞ്ചിന് ശക്തി പോരെന്ന് മുഖ്യമന്ത്രി, സഭ ഇന്നും പ്രക്ഷുബ്ധമാകും 

സിപിഐഎം-സിപിഐ ചേരിപ്പോര് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം വന്നിരിക്കുന്നത്
ഭരണപക്ഷ ബെഞ്ചിന് ശക്തി പോരെന്ന് മുഖ്യമന്ത്രി, സഭ ഇന്നും പ്രക്ഷുബ്ധമാകും 

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷ ബെഞ്ചിന് ശക്തി പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് എംഎല്‍എമാരുടെ സംയുക്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം വന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഡെസ്‌കില്‍ അടിച്ചുള്ള പിന്തുണ പോലും ലഭിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ഡിഎഫില്‍ സിപിഐഎം-സിപിഐ ചേരിപ്പോര് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം വന്നിരിക്കുന്നത്.

സിപിഐ എംഎല്‍എ മുല്ലക്കര രത്‌നാകരനെ പാര്‍ലമെന്ററി സെക്രട്ടറിയായി തെരഞ്ഞെടുത്ത കാര്യം മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

നിയമസഭയില്‍ ഗവര്‍ണ്ണറുടെ നന്ദി പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. ഇന്നലത്തെ ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.ഇന്നത്തെ സഭയും പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നങ്ങളും നടി അക്രമിക്കപ്പെട്ട സംഭവവും പ്രതിപക്ഷം ഇന്നും ആയുധമാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com