വീണ്ടും എസ്എഫ്‌ഐക്കെതിരെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ പരാതി

ഒന്നിച്ചിരുന്നതിന്റെ പേരില്‍ യുവതിയേയും യുവാവിനേയും എസ്എഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി
വീണ്ടും എസ്എഫ്‌ഐക്കെതിരെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ പരാതി

എറണാകുളം: വീണ്ടും എസ്എഫ്‌ഐക്കെതിരെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ പരാതി. ഒന്നിച്ചിരുന്നതിന്റെ പേരില്‍ യുവതിയേയും യുവാവിനേയും എസ്എഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിനിയായ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയേയും കൂട്ടുകാരനേയും ക്യാമ്പസികത്ത് വെച്ച് മര്‍ദ്ദിക്കുകയും ബാഗ് കൈവശപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

 കഴിഞ്ഞ 21നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ താമസിച്ചത് പേടിച്ചിട്ടാണ് എന്ന് യുവതി പറയുന്നു.നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങയത്.

കലോത്സവത്തിന് കൂട്ടുകാര്‍ വിളിച്ചതിന്റെ പേരില്‍ ക്യാമ്പസില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു അക്രമം. യുവതിയുടെ പരാതി ലഭിച്ചു എന്നും എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു എന്നും കാലടി സിഐ സജി മാര്‍ക്കോസ് അറിയിച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നതിന്‍രെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍
ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എസ്എഫ്‌ഐ-സിപിഎം നേതാക്കള്‍ വാതോരാതെ സദാചാര ഗുണ്ടായിസത്തിന് എതിരെ സംസാരിക്കുമ്പോഴാണ് പലഭാഗത്ത് നിന്നും എസ്എഫ്‌ഐക്കെതിരെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ പരാതികളും ആരോപണങ്ങളും ഉണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com