സിപിഎം നേതാക്കളെ തടഞ്ഞാല്‍ ബിജെപി നേതാക്കള്‍ വഴിയിലിറങ്ങില്ല; കോടിയേരി

കേരളത്തില്‍ സമാന്തരഭരണത്തിനാണ് ബിജെപിയുടെ ശ്രമം-കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനാണ് ശ്രമം
സിപിഎം നേതാക്കളെ തടഞ്ഞാല്‍ ബിജെപി നേതാക്കള്‍ വഴിയിലിറങ്ങില്ല; കോടിയേരി

കോട്ടയം: സിപിഎം നേതാക്കളെ തടഞ്ഞാല്‍ ബിജെപി നേതാക്കള്‍ വഴിയിലിറങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം ഭീഷണി കേരളത്തില്‍ ഏല്‍ക്കില്ല.കേരളത്തില്‍ സമാന്തര ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനാണ് ബിജെപിയുടെ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരേ ശബ്ദവും ഒരേ ഭാഷയുമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. കോടതിയില്‍ കയറി പ്രതിയെ പിടിക്കാനുള്ള പൊലീസിനെ തടഞ്ഞ അഭിഭാഷകരുടെ പ്രവര്‍ത്തി ന്യായികരിക്കാനാവില്ല. കോടതിയെന്നത് പ്രതികള്‍ക്ക് ഒളിക്കാനുള്ള ഇടമല്ലെന്നും കൊടും കുറ്റവാളികളായ പ്രതികളെ സംരക്ഷിക്കുകയായിരുന്നു അഭിഭാഷകര്‍ ചെയ്തതെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com