അടിയന്തരാവസ്ഥയെക്കാള്‍ മോശം കാലമെന്ന് കോടിയേരി ബാലകൃഷ്ണന്‍
Published: 01st July 2017 04:29 PM |
Last Updated: 01st July 2017 04:29 PM | A+A A- |

തിരുവനന്തപുരം: പശുവിന്റെ പേരില്‍ രാജ്യത്ത് ആരെയും തല്ലികൊല്ലുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പശുവിനുള്ള സുരക്ഷിതത്വം പോലും മനുഷ്യനില്ല. രാജ്യത്ത് അടിയന്തിരവാസ്ഥയെക്കാള്‍ മോശം അവസ്ഥായാണ് നിലനില്‍ക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഹിന്ദുക്കളല്ലാത്തവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. കള്ളപ്പണക്കാരെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും കോടിയേരി പറഞ്ഞു.