'അമ്മക്കിട്ടു വിളിക്കുന്നതു' കേട്ടപ്പോള്‍ കുറിച്ചതാണിത് ബാലചന്ദ്രമേനോന്‍ പറയുന്നു, വീഡിയോ കാണാം

ഇതാര്‍ക്കും എതിരായിട്ടല്ല ..ആരെയും ഉദ്ദേശിച്ചുമല്ല ..ഞാന്‍ എന്നോട് തന്നെ മന്ത്രിക്കുന്ന കാര്യങ്ങള്‍...അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി എന്റെ അജണ്ടയില്‍ ഇല്ല
'അമ്മക്കിട്ടു വിളിക്കുന്നതു' കേട്ടപ്പോള്‍ കുറിച്ചതാണിത് ബാലചന്ദ്രമേനോന്‍ പറയുന്നു, വീഡിയോ കാണാം

കൊച്ചി: അമ്മയുടെ ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാലചന്ദ്രമേനോന്‍. ഇരിക്കേണ്ടവര്‍ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കില്‍ ...കേറി ഇരിക്കും എന്ന് പറയുന്നത് പോലെ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കില്‍ അതിന് കനത്ത വിലകൊടുക്കേണ്ടി വരുമെന്നും നടന്‍ ബാലചന്ദ്രമോനാന്‍. അമ്മ എന്ന പേര് എങ്ങനെ വന്നും എന്നുപോലും അറിയാത്തവരാണ് ഇന്ന് സംഘടനയിലുള്ളത്. ഇന്ന് തലപ്പത്തിരിക്കുന്നവര്‍ സംഘടനയുടെ ആദ്യഘട്ടത്തില്‍ പോലും ഇല്ലായിരുന്നു. മുരളിയും വേണുനാഗവള്ളിയുമാണ് സംഘടന എന്ന ആശയം മുന്നോട്ട് വെച്ചത്. ആദ്യത്തെ പത്തംഗങ്ങളില്‍ ഒരാള്‍ ഞാനായിരുന്നെന്നും ബാലചന്ദ്രമോനാന്‍ പറഞ്ഞു.

അവനവന്‍ ചെയ്യേണ്ടകാര്യങ്ങള്‍ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടിവരും. മലയാളക്കരക്കു പ്രിയപ്പെട്ട താരങ്ങളും നാടിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കേണ്ട പത്രലോകവും തമ്മിലുള്ള സംവേദനം തീര്‍ച്ചയായും ഏവരും പ്രതീക്ഷയോടെ കാത്തിരുന്നതാണ് . എങ്ങിനെയോ എവിടെയോ എന്തോ കൈമോശം വന്നു പോയി. ചോദിക്കേണ്ടതല്ല ചോദിച്ചത് , പറയേണ്ടതാണ് പറഞ്ഞത് ...സംവേദനത്തെക്കാള്‍ കിടമത്സരമായി മാറി .പിനീ ഒരു മേളമായി .ഒരുപാട് അഡ്രിനാലിനും ഒഴുകി...ദൗര്ഭാഗ്യകരമെന്നേ പറയാനുള്ളു .
എന്നാല്‍ ഈ അവസരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായി പലരും കിണഞ്ഞു പരിശ്രമിക്കുന്നത് കണ്ടപ്പോള്‍ ' ഇവിടെ ഇപ്പോള്‍ ആരും ചോദിക്കാനും പറയാനും ഇല്ലേ ?' എന്ന് മനസ്സ് ചോദിച്ചു .' മൗനം 
വിദ്വാന് ഭൂഷണം' എന്നൊക്കെ പറയുമെങ്കിലും എന്നും വൈകിട്ട് ചാനലുകളില്‍ ''അമ്മക്കിട്ടു വിളിക്കുന്നതു' കേട്ടപ്പോള്‍ കുറിച്ചതാണിത് ...ഇതാര്‍ക്കും എതിരായിട്ടല്ല ..ആരെയും ഉദ്ദേശിച്ചുമല്ല ..ഞാന്‍ എന്നോട് തന്നെ മന്ത്രിക്കുന്ന കാര്യങ്ങള്‍...അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി എന്റെ അജണ്ടയില്‍ ഇല്ല താനും താനും..

നമ്മുടെ കൂട്ടത്തിലുള്ള ഒരുകുട്ടിക്ക് ദുരോഗ്യം പറ്റി. അത് ഒരു നിയമപ്രശ്‌നമാണ്. നമ്മുടെ സമര്‍ത്ഥനായ മുഖ്യമന്ത്രി അത് നല്ലതുപോലെ ചെയ്യുന്നുണ്ട്. വിമന്‍സംഘടനയെ ഒറ്റപ്പെടുത്തുന്ന ആവശ്യം എന്തിന്. സംഘടനയെ രാഷ്ട്രീയമാക്കി മാറ്റുകയാണ്. അമ്മയെ എടുത്ത് റോഡിലിട്ട് ചെണ്ടക്കൊട്ടുന്നത് നിര്‍ത്തണം. സത്യം എന്നായാലും പുറത്തുവരും. കുറ്റകൃത്യത്തെയും വ്യക്തികളെയും ചേര്‍ത്തുപിടിക്കരുതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com