കത്തയച്ചത് അമ്മയുടെ നല്ല നടത്തിപ്പിന്; കത്തിന് ഇനി പ്രസക്തിയില്ലെന്ന് ഗണേഷ് കുമാര്‍

കത്തയച്ചത് അമ്മയുടെ നല്ല നടത്തിപ്പിന്; കത്തിന് ഇനി പ്രസക്തിയില്ലെന്ന് ഗണേഷ് കുമാര്‍

അമ്മയുടെ യോഗത്തില്‍ ജനപ്രതിനിധികളായ ഞാനും മുകേഷും മോശമായി പെരുമാറിയിട്ടല്ല. മൈക്ക് കൈവശം ഇല്ലാത്തത് കൊണ്ട് മുകേഷ് ഉച്ചത്തില്‍ സംസാരിച്ചു എന്നുമാത്രമെയുള്ളു

തിരുവനന്തപുരം:  അമ്മയില്‍ അംഗമെന്ന നിലയ്ക്ക് കത്തയ്ക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് കെബി ഗണേഷ് കുമാര്‍. ഈ കത്ത് യോഗം ചര്‍ച്ചചെയ്‌തെന്നും തന്റെ നിര്‍ദേശം യോഗം അംഗീകരിച്ചതായും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ നല്ലനടത്തിപ്പിനായാണ് കത്തയച്ചത്. ഇനി കത്തിന് പ്രസക്തിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

അമ്മയുടെ യോഗത്തില്‍ ജനപ്രതിനിധികളായ ഞാനും മുകേഷും മോശമായി പെരുമാറിയിട്ടല്ല. മൈക്ക് കൈവശം ഇല്ലാത്തത് കൊണ്ട് മുകേഷ് ഉച്ചത്തില്‍ സംസാരിച്ചു എന്നുമാത്രമെയുള്ളു. എന്നാല്‍ അതില്‍ സ്ത്രീ വിരുദ്ധമായോ ആരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലോ സംസാരിച്ചിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

താര സംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.ബി. ഗണേഷ് കുമാറിന്റെ കത്ത്. 
നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ 'അമ്മ' ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു
കഴിഞ്ഞ ദിവസം ചേര്‍ന്ന 'അമ്മ'യുടെ യോഗത്തിന് മുന്‍പ് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ കത്തില്‍ ഉന്നയിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ 'അമ്മ'യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും ഗണേഷ് കത്തില്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക്് കത്ത് ചോര്‍ത്തി നല്‍കിയത് താനല്ലെന്നും കത്ത് ചോര്‍ന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ഗണേഷ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com