നടിക്കെതിരായ ആക്രമണം:  അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതികള്‍ ആരായാലും പിടികൂടണമെന്നും ഡിജിപി നിര്‍ദേശം നല്‍കി
നടിക്കെതിരായ ആക്രമണം:  അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ. കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അന്വേഷണസംഘം തലവന്‍ ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന ഐജി സന്ധ്യ എന്നിവരെ ഡിജിപി വിളിച്ചുവരുത്തി. അന്വേഷം കൃത്യമായി മുന്നോട്ടുപോകണമെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതികള്‍ ആരായാലും പിടികൂടണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപിയായി ചുമതലയേറ്റ ശേഷം കേസില്‍ പക്ഷപാതമില്ലാത്ത അന്വേഷണം ഉണ്ടാവുമെന്നും അന്വേഷണപുരോഗതി ഉടന്‍ വിലയിരുത്തുമെന്നും ബഹ്‌റ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com