കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുമെന്ന് സൂചന, നാദിര്‍ഷയെ സുനി വിളിച്ചതിനു തെളിവുകള്‍

കാവ്യയുടെ അമ്മ സുനില്‍കുമാറിന് രണ്ട് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.
കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുമെന്ന് സൂചന, നാദിര്‍ഷയെ സുനി വിളിച്ചതിനു തെളിവുകള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. പൊലീസിന് ലഭിച്ച പുതിയ തെളിവുകളുടെ കൂടി പിന്‍ബലത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കാവ്യാ മാധവന്റെ അമ്മയെയും ഇതിനൊപ്പം ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്. 

പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യിലില്‍ വച്ച് പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ട്. പള്‍സര്‍ സുനിയുടെ ഡോകോമോ നമ്പരിലേക്ക് നാദിര്‍ഷ വിളിച്ച കോള്‍ എട്ട് മിനുട്ട് നീണ്ടിരുന്നു.  ചില ശാസ്ത്രീയ തെളിവുകളും രേഖകളും കൂടി ലഭിച്ച സാഹചര്യത്തിലാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്ന് സിസി ടിവി ഫുട്ടേജുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് പുറമേ കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലും പൊലീസ് റെയ്്ഡ് നടത്തി. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ണ്ടെത്താനാണ് കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാവ്യയുടെ അമ്മ സുനില്‍കുമാറിന് രണ്ട് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.
കൃത്യം നടന്നതിന് ശേഷം പള്‍സര്‍ സുനിക്കും പ്രതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്ണികളെ കൂടി കണ്ടെത്തുന്നതിലേക്കാണ് അവസാന ഘട്ട അന്വേഷണം നീങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com