പള്‍സര്‍ സുനിയ്ക്കും ദിലീപിനുമിടയില്‍ നാല് ഫോണ്‍ നമ്പറുകള്‍; അപ്പുണ്ണിയുടെ ഫോണിലൂടെയായിരുന്നു ഡീലിംഗ്

2016 നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17വരെയുള്ള കാലഘട്ടത്തിലാണ് ഈ നാല് ഫോണുകളിലേക്ക് പള്‍സര്‍ സുനി വിളിച്ചതും
പള്‍സര്‍ സുനിയ്ക്കും ദിലീപിനുമിടയില്‍ നാല് ഫോണ്‍ നമ്പറുകള്‍; അപ്പുണ്ണിയുടെ ഫോണിലൂടെയായിരുന്നു ഡീലിംഗ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവായി പോലീസ് കണ്ടെത്തിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കു പിന്നാലെയാണ് ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.
പള്‍സര്‍ സുനിയുടെ മൊബൈലില്‍നിന്നുള്ള ഫോണ്‍വിളികള്‍ പരിശോധിച്ചതില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്. പള്‍സര്‍ സുനി ഗൂഢാലോചനക്കാലത്ത് നിരന്തരം വിളിച്ചുകൊണ്ടിരുന്ന 26 മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചു. 26 മൊബൈല്‍ ഫോണുകളിലേക്ക് പള്‍സര്‍ സുനി വിളിച്ചതിനു പിന്നാലെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇങ്ങോട്ടോ അല്ലെങ്കില്‍ തിരിച്ച് അങ്ങോട്ടോ ഫോണ്‍കോളുകള്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. 26 മൊബൈല്‍ ഫോണുകളില്‍, ഏറ്റവും കൂടുതല്‍ തവണ പള്‍സര്‍ സുനിയും അപ്പുണ്ണിയും വിളിച്ച നാലു മൊബൈല്‍ ഫോണുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അവസാനഘട്ടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അന്വേഷിക്കുന്നത്. ഉടമകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
2016 നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17വരെയുള്ള കാലഘട്ടത്തിലാണ് ഈ നാല് ഫോണുകളിലേക്ക് പള്‍സര്‍ സുനി വിളിച്ചതും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊബൈലില്‍നിന്നും വിളിച്ചതും. നേരിട്ട് വിളിക്കാതെ ഇടനിലയില്‍ ആളെ നിര്‍ത്തി, ഇടനിലക്കാരന്റെ മൊബൈല്‍ ഫോണിലേക്ക് ഇരുകൂട്ടരും വിളിക്കുന്നതായിരുന്നു രീതി. എന്നാല്‍ ദിലീപ് വിളിച്ചു എന്നതിനും തെളിവില്ല. മാനേജര്‍ അപ്പുണ്ണിയുടെ മൊബൈലില്‍നിന്നാണ് ഫോണ്‍കോളുകള്‍ പോയിട്ടുള്ളത്. എന്നാല്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തവേളയില്‍ഈ മൊബൈല്‍ നമ്പറുകളെക്കുറിച്ച് പോലീസ് ചോദിച്ചിരുന്നു. അറിയില്ലെന്നായിരുന്നു അപ്പുണ്ണിയുടെ മറുപടി. നാലു നമ്പറുകളിലേക്കും താന്‍ ഒരിക്കലും വിളിച്ചിട്ടില്ലെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞു.
മൊബൈല്‍ നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്തുന്നതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. അതിനുപുറമെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് ഒരുങ്ങുകയാണ്.
പള്‍സര്‍ സുനി ജയിലില്‍നിന്നും ദിലീപിന് അയച്ച കത്ത് പുറത്തായതോടെയാണ് അന്വേഷണത്തിന്റെ ഗതിമാറിയത്. ദിലീപിനുനേരെ പോലീസ് അന്വേഷണം എങ്ങനെ തുടങ്ങണം എന്ന സംശയത്തില്‍നില്‍ക്കുന്ന സമയത്താണ് പോലീസിന് ഈ കത്ത് ലഭിച്ചത്. ഗൂഢാലോചനയെക്കുറിച്ചും ദിലീപിന്റെ പങ്കിനെക്കുറിച്ചും നേരത്തെ പോലീസ് അന്വേഷിച്ചിട്ടുണ്ടായിരുന്നു. പ്രധാനമായും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍നിന്നാണ് ദിലീപിന്റെ പങ്കിനെക്കുറിച്ച് പോലീസിന് സംശയം തോന്നിയത്. പള്‍സര്‍ സുനിയുടെ കത്തിനു പിന്നാലെ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തു. അറസ്റ്റ് നടപടികള്‍ അന്നുണ്ടാവുമെന്ന് പോലീസ്തന്നെ സൂചനകള്‍ നല്‍കിയതാണെങ്കിലും കൂടുതല്‍ തെളിവിനായി പോലീസ് കാത്തിരിക്കുകയായിരുന്നു.
ദിലീപിനെ ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മെമ്മറി കാര്‍ഡിനായി പോലീസ് റെയ്ഡ് നടത്തിയതും വീട് അടച്ചിട്ടതിനാല്‍ പരിശോധന നടത്താന്‍ പറ്റാതായതും ദിലീപിന് തിരിച്ചടി നല്‍കുന്നതായിരുന്നു. പള്‍സര്‍ സുനി ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതിനുള്ള തെളിവുകള്‍ ഫോട്ടോസഹിതം പുറത്തുവന്നതോടെ ദിലീപിന്റെ മറ്റൊരു വാദവും പൊളിയുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ഗൂഢാലോചനക്കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

Related Article

കുരുക്കുമുറുക്കി പോലീസ്; നടിയെ അക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍

അംഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഇമേജ് നോക്കുന്ന നടന്‍മാര്‍ ദയവ് ചെയ്ത് സ്ഥാനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ബാബുരാജ്

കത്തയച്ചത് അമ്മയുടെ നല്ല നടത്തിപ്പിന്; കത്തിന് ഇനി പ്രസക്തിയില്ലെന്ന് ഗണേഷ് കുമാര്‍

പള്‍സര്‍ സുനിയുടെ സുഹൃത്തിനെ ഫെനി ബാലകൃഷ്ണന്‍ തിരിച്ചറിഞ്ഞു

മലയാള സിനിമ രണ്ടു തട്ടിലേക്ക്; വരാനിരിക്കുന്നത് പ്രതിസന്ധിയല്ല, കടുത്ത മത്സരം

മലക്കം മറിഞ്ഞ് ഗണേഷ് കുമാര്‍; അമ്മ പിരിച്ചു വിടണം, കപട മാതൃത്വം ഒഴിയണം

നടിക്കെതിരായ ആക്രമണം:  അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി

വിശദീകരണവുമായി മുകേഷ്; ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com