ശ്രീറാമിന്റെ നടപടി ശരിവച്ചു, മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമി തന്നെ: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2017 02:21 PM  |  

Last Updated: 04th July 2017 03:01 PM  |   A+A-   |  

munnar

മൂന്നാര്‍: മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്തു റിസോര്‍ട്ടുടമ കയ്യേറിയിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരേ ലൗഡെയ്ല്‍ റിസോര്‍ട്ടുടമ വിവി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കയ്യേറ്റത്തിനെതിരേ സ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ നടപടികള്‍ കോടതി ശരിവെച്ചു. ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി ഉത്തരവ് വന്നതോടെ ഒഴിപ്പില്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പാട്ടവ്യവസ്ഥ തെറ്റിച്ച എല്ലാ ഭൂമിയും സര്‍ക്കാര്‍ ഒഴിപ്പിക്കും. കോടതി വിധി സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം. 22 സെന്റ് വിവാദ ഭൂമിയല്ല സര്‍ക്കാര്‍ ഭൂമിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  22 സെന്റ് കുത്തകപ്പാട്ട ഭൂമി കയ്യേറ്റമാണെന്നു കാണിച്ച് സബ്കളക്ടര്‍ നല്‍കിയ നോട്ടീസിനെതിരേ സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു.