വാര്‍ത്താസമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി: സിപിഐഎം

സര്‍ക്കാര്‍ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമല്ലെന്ന പ്രതീതിയാണ് സൃഷ്ടിച്ചതെന്നാണ് വിമര്‍ശനം - മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി
വാര്‍ത്താസമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി: സിപിഐഎം

കൊല്ലം: താര സംഘടനയായ 'അമ്മ' കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളും മുകേഷിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമല്ലെന്ന പ്രതീതിയാണ് സൃഷ്ടിച്ചതെന്നാണ് വിമര്‍ശനം.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടു എംഎല്‍എമാര്‍ സ്വീകരിച്ച നിലപാടിനോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍, രാഷ്ട്രീയമായി അതിനെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നടിക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്. ഉത്തരവാദികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സ്പീക്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com