എല്ലാകാലത്തും ഒരേസീറ്റില്‍ ഒരാള്‍ തന്നെ ഇരിക്കണമെന്ന് വാശിപിടിക്കാമോ; റവന്യൂ മന്ത്രി

സബ്കളക്ടറെ മാറ്റിയത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സിപിഐ ഇടുക്കി സെക്രട്ടറി ശിവരാമന്റെ അഭിപായം അഭിപ്രായഭിന്നതയുടെ ഭാഗമല്ല - അയാള്‍ക്ക് അയാളുടെ അഭിപ്രായം പറയാമല്ലോ
എല്ലാകാലത്തും ഒരേസീറ്റില്‍ ഒരാള്‍ തന്നെ ഇരിക്കണമെന്ന് വാശിപിടിക്കാമോ; റവന്യൂ മന്ത്രി

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ നയമാണ്. ആര് ആ കസേരയില്‍ ഇരുന്നാലും കൈയേറ്റമൊഴിപ്പിക്കല്‍ നടപടി തുടരുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ഭരണപരമായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

സബ്കളക്ടറെ മാറ്റിയത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സിപിഐ ഇടുക്കി സെക്രട്ടറി ശിവരാമന്റെ അഭിപായം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം അഭിപ്രായഭിന്നതയുടെ ഭാഗമല്ല. അയാള്‍ക്ക് അയാളുടെ അഭിപ്രായം പറയാമല്ലോ. ഇക്കാര്യത്തില്‍ കാനം രാജേന്ദ്രന് വ്യത്യസ്ത നിലപാടുണ്ടാകാന്‍ വഴിയില്ല. കാരണം ഇത് തീരുമാനിക്കുന്നത് പാര്‍ട്ടിയല്ലല്ലോ എന്നായിരുന്നു റവന്യൂമന്ത്രി പറഞ്ഞത്. 2013 ഐഎഎസ് ബാച്ചിലെ ആരും ഇപ്പോള്‍ സബ് കളക്ടറായി തുടരുന്നില്ല. ഒരു ഉദ്യോഗസ്ഥന് അയാള്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷന്‍ ആര്‍ക്കെങ്കിലും തടഞ്ഞുവെക്കാന്‍ പറ്റുമോ.

റവന്യൂവകുപ്പോ മറ്റ് ഏതെങ്കിലും ഡിപ്പാര്‍ട്ടുമെന്റോ തീരുമാനിച്ചല്ല ഭരണപരമായ തീരുമാനം കൈക്കൊള്ളുക. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാറ്റം വരുത്തുകയെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. എപ്പം മാറ്റണമെന്ന് നിങ്ങള്‍ തന്ന തീരുമാനിക്കുകയാണെങ്കില്‍ നിങ്ങള്‍ തന്നെ ഭരിച്ചാല്‍ പോരെയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com