മരിച്ചയാള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മാസങ്ങളോളം സൂക്ഷിച്ചു; മന്ത്രവാദമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു

മന്ത്രവാദത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാള്‍ തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ വിശ്വാസമാണ് മൃതദേഹം മറവ് ചെയ്യാതിരിക്കാന്‍ കാരണം
മരിച്ചയാള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മാസങ്ങളോളം സൂക്ഷിച്ചു; മന്ത്രവാദമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു

മലപ്പുറം: മാസങ്ങള്‍ പഴക്കമള്ള മൃതദേഹം വീട്ടീല്‍ സൂക്ഷിച്ച നിലയില്‍. മലപ്പുറം കൊളത്തൂരിലെ വീട്ടിലാണ് ഗൃഹനാഥന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മന്ത്രവാദത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാള്‍ തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ വിശ്വാസമാണ് മൃതദേഹം മറവ് ചെയ്യാതെ സൂക്ഷിക്കാന്‍ കുടുംബത്തെ ഇടയാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

ഗൃഹാനാഥനെയും വീട്ടുകാരയെു കുറെ നാളുകളായി കാണാതിരുന്നത് കൊണ്ട് ബന്ധുക്കളും അയല്‍വാസികളും പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടിലെത്തി വിളിച്ചുനോക്കിയപ്പോള്‍ ആരുടെയും പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. മുറിയിലെത്തിയപ്പോള്‍ മൂതദേഹത്തിന് ചുറ്റുമിരിക്കുന്ന ഭാര്യയെയും കുട്ടികളെയുമാണ് കാണാനായത്. ഗൃഹനാഥന്‍ മരിച്ച വിവരം വീട്ടുകാര്‍ നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചതുമില്ല. വീട്ടില്‍ ഗൃഹനാഥന്റെ ഭാര്യയും ഇരുപതും പതിനേഴും വയസ്സായ രണ്ടുമക്കളും മാത്രമാണ് ഉള്ളത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുള്ളവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത്തരമൊരു ഇടപെടിലില്ലാതെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പൊലീസ് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com